video
play-sharp-fill

വൻ മയക്കുമരുന്ന് വേട്ട ; എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചെടുത്തത് രണ്ട് കോടിയുടെ ലഹരിമരുന്ന്

വൻ മയക്കുമരുന്ന് വേട്ട ; എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചെടുത്തത് രണ്ട് കോടിയുടെ ലഹരിമരുന്ന്

Spread the love

 

സ്വന്തം ലേഖിക

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. രാജ്യാന്തര മാർക്കറ്റിൽ രണ്ട് കോടിയോളം രൂപ വിലവരുന്ന 820 ഗ്രാം മെത്താം സെറ്റമിൻ എന്ന ലഹരിമരുന്നാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപെട്ട് തമിഴ്‌നാട് രാമനാഥപുരം സ്വദേശികൾ പിടിയിലായിരിക്കുന്നത്. മയക്കു മരുന്ന് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കോലാലമ്പൂരിലേക്കും ദോഹയിലേക്കും കടത്തനായിരുന്നു ശ്രമം. ഇവരിൽ രണ്ട് പേർ ദോഹയ്ക്കും ഒരാൾ കോലാലംപൂരിലേക്കുമാണ് ടിക്കറ്റ് എടുത്തിരുന്നത്. വിശദമായ അന്വേഷണത്തിന് പ്രതികളെ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോക്ക് കൈമാറിയെന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.