play-sharp-fill
വിദ്യാർത്ഥിയുടെ തലയിൽ ഹാമർ വീണ സംഭവം ; സംഘാടകർക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്ന് ആർ.ഡി.ഒയുടെ റിപ്പോർട്ട്

വിദ്യാർത്ഥിയുടെ തലയിൽ ഹാമർ വീണ സംഭവം ; സംഘാടകർക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്ന് ആർ.ഡി.ഒയുടെ റിപ്പോർട്ട്

സ്വന്തം ലേഖകൻ

പാലാ: സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ വോളണ്ടിയറായിരുന്ന വിദ്യാർത്ഥിയുടെ തലയിൽ ഹാമർ വീണ സംഭവത്തിൽ സംഘാർടകർക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ആർഡിഒയുടെ റിപ്പോർട്ട്. അലക്ഷ്യമായാണ് സംഘാർടകർ മീറ്റ് സംഘടിപ്പിച്ചത്. ജാവലിൻ ത്രോ, ഹാമർ ത്രോ മത്സരങ്ങൾ ഒരേസമയം മൈതാനത്ത് നടത്തിയത് ഗുരുതര വീഴ്ചയാണെന്നും ആർഡിഒയുടെ അന്വേഷണത്തിൽ വ്യക്തമായി. റിപ്പോർട്ട് ഇന്ന് തന്നെ കളക്ടർക്ക് കൈമാറും.

ജാവലിൻ, ഹാമർ മത്സരങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണു പാലായിൽ മത്സരങ്ങൾ സംഘടിപ്പിച്ചത്. ഇതിനു പുറമേ കായികാധ്യപകരുടെ ചട്ടപ്പടി സമരം നടക്കുന്നതിനാൽ പലകാര്യങ്ങൾക്കും നിയോഗിച്ചിരുന്നതു വിദ്യാർഥികളെയായിരുന്നു.
അത്‌ലറ്റിക്‌സ് അസോസിയേഷന് നിരവധി ഒഫീഷ്യൽസ് ഉണ്ടായിരുന്നിട്ടും സമരത്തിൽ പങ്കെടുക്കുന്നതിനാൽ പലരും പാലാ സ്റ്റേഡിയത്തിലേക്കു തിരിഞ്ഞുനോക്കിയതേയില്ല. വിദ്യാർഥികളെത്തന്നെ പോയിന്റ് എഴുതാനും ദൂരം അളക്കാനുമൊക്കെ നിയോഗിക്കേണ്ട ഗതികേടിലായിരുന്നു സംഘാടകർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടമുണ്ടായതു സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നും കായിക നിബന്ധനകൾക്ക് വിധേയമല്ലാതെയും ആവശ്യത്തിന് സുരക്ഷയൊരുക്കാതെയും സംസ്ഥാന മത്സരങ്ങൾപോലും തട്ടിക്കൂട്ടുതരത്തിൽ നടത്തുന്നത് തടയണമെന്നും കായികതാരങ്ങൾ ആവശ്യപ്പെട്ടു.

പ്രധാന ത്രോ മത്സരങ്ങൾ നടക്കുമ്പോഴും സ്റ്റേഡിയത്തിനുള്ളിൽ തലങ്ങും വിലങ്ങും നടക്കുന്ന വോളണ്ടിയർമാരെ കാണാമായിരുന്നു. പരിക്കേറ്റതോടെ സംഘാടകർ അഫീലിന്റെ തെറ്റുകൊണ്ടാണു അപകടം സംഭവിച്ചതെന്നു വരുത്തിത്തീർക്കാനുള്ള ശ്രമം നടത്തിയതായും പറയുന്നു. വിദ്യാർഥികളെ നിർബന്ധിച്ചാണു വോളന്റിയറാക്കിയതെന്നും ആക്ഷേപമുണ്ട്. പൂജാ അവധി വരുന്നതിനാൽ മത്സര ഇനങ്ങൾ പെട്ടെന്ന് തീർക്കാനാണ് ജാവലിൻ , ഹാമർ സമാന്തരമായി നടത്തിയത്. ഇതിൽ തെറ്റൊന്നുമില്ലെന്നാണ് സംഘാടകരായ കേരള അത്‌ലറ്റിക് അസോസിയേഷൻ ഓണററി സെക്രട്ടറി പി. കെ ബാബു പറഞ്ഞു. എന്നാൽ അഫീലിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നായിരുന്നു സംഘാടകരുടെ അഭിപ്രായം. മേള നടത്തിപ്പിൽ അത്‌ലറ്റിക് ഫെഡറേഷന് പിഴവുണ്ടായോ എന്നതിനെക്കുറിച്ചും പോലീസ് അന്വോഷണം പുരോഗമിക്കുയാണ്. കണ്ടാലറിയാവുന്ന പത്ത് സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു.

Tags :