പ്രമുഖ കാൻസർ രോഗ വിദഗ്ധൻ ഡോ.എം ഇക്ബാൽ അഹമ്മദ് നിര്യാതനായി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം : ആർ.സി.സി സർജറി വിഭാഗം മുൻ മേധാവിയും മലബാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടറുമായിരുന്ന ഡോ. എം. ഇക്ബാൽ അഹമ്മദ് (68) നിര്യാതനായി. കൊല്ലം തങ്ങൾകുഞ്ഞു മുസ്ലിയാരുടെ മകൾ മറിയം ബീവിയാണ് ഭാര്യ. ഫർസാന അഹമ്മദ്, ഫിറോസ് അഹമ്മദ് എന്നിവർ മക്കളാണ്. മരുമക്കൾ: ഡോ.അനീഷ്, അഫ്‌സാൻ.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ബി.എസ്സി പഠനശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എസ് ബിരുദവും നേടി. 1986ൽ ആർ.സി.സിയിൽ പ്രവേശിച്ചു. 2000 മുതൽ ഏഴ് വർഷം ഡെപ്യൂട്ടേഷനിൽ മലബാർ കാൻസർ സെന്റർ ഡയറക്ടറായി. മടങ്ങിയെത്തിയ അദ്ദേഹം ആർ.സി.സിയിൽ സർജറി വിഭാഗം മേധാവിയായി 2016ലാണ് വിരമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ കിംസ് ആശുപത്രിയിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ആതുരസേവനരംഗത്ത് സൗമ്യമായ പെരുമാറ്റത്തിലൂടെ രോഗികളുടെയും സഹപ്രവർത്തകരുടെയും പ്രിയപ്പെട്ട ഡോക്ടറായി മാറിയ ഇക്ബാൽ കേരളത്തിൽ കാൻസർ രോഗനിർണയ, തുടർ ചികിത്സാരംഗത്ത് സുപ്രധാന പങ്കുവഹിച്ചു.