play-sharp-fill
സർക്കാരിന്റെ സൗജന്യ തൊഴിലതിഷ്ഠിത പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

സർക്കാരിന്റെ സൗജന്യ തൊഴിലതിഷ്ഠിത പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: സർക്കാരിൻറെ സൗജന്യ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

കുടുംബശ്രീയുടെ മേൽനോട്ടത്തിൽ പാലാ രാമപുരത്ത് പ്രവർത്തിക്കുന്ന ട്രെയിനിങ് സെൻറർഇൽ സ്മോൾ ഓഫീസ് അഡ്മിനിസ്ട്രേഷൻ എന്ന കോഴ്സിലേക്ക് കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളിലെ പഞ്ചായത്തുകളിൽ സ്ഥിരതാമസം ആയ മുസ്ലിം, ക്രിസ്ത്യൻ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽപെട്ട,ഡിഗ്രി പൂർത്തിയാക്കിയ പെൺകുട്ടികളിൽ (18-30)നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഫീസ്, ഭക്ഷണം, താമസം, പഠനോപകരണങ്ങൾ എന്നിവ സൗജന്യമാണ്.

വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക്
എൻ സി വി റ്റി സർട്ടിഫിക്കറ്റും ആകർഷകമായ ശമ്പളത്തിൽ ജോലിയും ഉറപ്പാക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9207549755