ക്ഷേത്രത്തിലെ ഉത്സവത്തിന് പരിചയപ്പെട്ടു: പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി മൂന്നു പേർ ചേർന്ന് പീഡിപ്പിച്ചു; പ്രതികൾ ഒടുവിൽ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
ആലപ്പുഴ: ഉത്സവപറമ്പിൽ വച്ച് പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി വീട്ടിലെത്തിച്ച പീഡിപ്പിച്ച കേസിൽ യുവാവിനെയും കൂട്ടാളികളെയും പൊലീസ് പിടികൂടി.
ആലപ്പുഴ ഹരിപ്പാട് താമല്ലാക്കൽ സ്വദേശി സുജിത്ത് (25), പിതാവ് സുഗതൻ (67), ബന്ധുവായ ഷിജു (23) എന്നിവരെയാണ് കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ സുജിത്തിനെ പെൺകുട്ടിയുമായി പോകാൻ സഹായിച്ച കുറ്റത്തിനാണ് സുഗതനും ഷിജുവിനുമെതിരെ കേസെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുജിത്ത് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. പ്രതികളെ ഹരിപ്പാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ മാസം 29നാണ് പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുമായി ബനധുക്കൾ പൊലീസിനെ സമീപിച്ചത്. അന്വേഷണത്തിൽ സുജിത്തിനെയും പെൺകുട്ടിയെയും കൊല്ലം ഓയൂരിൽ ഉള്ള ബന്ധുവിന്റെ വീട്ടിൽ നിന്നും കണ്ടെത്തി.
സുഗതനെയും ഇവിടെ നിന്നു തന്നെയാണ് അറസ്റ്റ് ചെയ്തത്. ഷിജുവിനെ കായംകുളത്തു നിന്നും പിടികൂടി.ചോദ്യം ചെയ്യലിൽ ആണ് പീഡന വിവരം പുറത്ത് അറിയുന്നത്.
കഴിഞ്ഞ ഒരു വർഷമായി പീഡനം നടന്നതായാണ് പെൺകുട്ടിയുടെ മൊഴി. പുല്ലുകുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനു വന്നപ്പോഴാണ് ഇവർ പരിചയപ്പെട്ടത്.