video
play-sharp-fill

പൗരത്വപട്ടികയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രം സ്ഥാപിക്കാലാണ്; ഇതിനെതിരെ ആശയപരമായ പോരാട്ടത്തിന് കമ്മ്യൂണിസ്റ്റൂകാർ നേതൃത്വം നൽകണം ; യെച്ചൂരി

പൗരത്വപട്ടികയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രം സ്ഥാപിക്കാലാണ്; ഇതിനെതിരെ ആശയപരമായ പോരാട്ടത്തിന് കമ്മ്യൂണിസ്റ്റൂകാർ നേതൃത്വം നൽകണം ; യെച്ചൂരി

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി : മുസ്ലിങ്ങളെ മാത്രം പുറത്താക്കുമെന്ന് പ്രഖ്യാപിച്ച പൗരത്വ പട്ടികയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രം സ്ഥാപിക്കലാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അസമിൽ 20 ലക്ഷം പേരാണ് പൗരത്വ പട്ടികയിൽനിന്ന് പുറത്തായത്. ഇതിൽ നല്ലൊരു പങ്ക് ഹിന്ദുക്കളാണ്. ആഭ്യന്തര മന്ത്രി പറയുന്നത് ഹിന്ദുക്കൾ പേടിക്കേണ്ട അവർക്ക് പൗരത്വം നൽകുമെന്നാണ്.

മുസ്ലിങ്ങളെ മാത്രമായി പുറത്താക്കുമെന്നാണ്. ഇതിനെതിരായ ആശയപരമായ പോരാട്ടത്തിന് കമ്യൂണിസ്റ്റുകളാണ് നേതൃത്വം നൽകേണ്ടതെന്നും ന്യൂഡൽഹിയിൽ സുർജിത് ഭവൻ ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു.ഫാസിസം ശക്തിപ്രാപിച്ച വർത്തമാനകാലത്തിൽ സുർജിത്തിന്റെ പേരിൽ പാർടി സ്‌കൂളെന്നത് അനിവാര്യമായ ഒന്നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :