play-sharp-fill
മദ്യപിക്കാൻ പണം നൽകാത്ത അച്ഛനെ തല്ലിക്കൊന്നതിനു പിന്നാലെ വീണ്ടും അച്ഛനോട് ക്രൂരത: മദ്യക്കുപ്പി എടുത്തതായി ആരോപിച്ച് പിതാവിനെ ക്രൂരമായി മർദിക്കുന്ന വീഡിയോ പൊലീസ് പുറത്തു വിട്ടു

മദ്യപിക്കാൻ പണം നൽകാത്ത അച്ഛനെ തല്ലിക്കൊന്നതിനു പിന്നാലെ വീണ്ടും അച്ഛനോട് ക്രൂരത: മദ്യക്കുപ്പി എടുത്തതായി ആരോപിച്ച് പിതാവിനെ ക്രൂരമായി മർദിക്കുന്ന വീഡിയോ പൊലീസ് പുറത്തു വിട്ടു

ക്രൈം ഡെസ്‌ക്
മാവേലിക്കര: മദ്യം വാങ്ങാൻ പണം നൽകാത്തതിന് പിതാവിനെ തല്ലിക്കൊന്ന മകന്റെ വാർത്ത് അടുത്തിടെ മാത്രമാണ് കോട്ടയത്തു നിന്നും പുറത്തു വന്നത്.
ചങ്ങനാശേരിയ്ക്കു സമീപത്തായിരുന്നു മദ്യപിക്കാൻ പണം നൽകിയില്ലെന്നാരോപിച്ച് മകന്റെ ആക്രമണത്തിനിരയായി പിതാവ് മരിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസം പുറത്തു വന്ന വിവരം ഇതിലേറെ ഞെട്ടിക്കുന്നതായിരുന്നു.
മദ്യക്കുപ്പി എടുത്തതായി ആരോപിച്ചു പിതാവിനെ മർദിക്കുന്ന മകന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
കേരള പൊലീസ് തന്നെയാണ് ഇപ്പോൾ ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.
മാവേലിക്കരയിൽ കൂട്ടുകാരോടൊപ്പം കുടിച്ചു കൂത്താടിയെത്തിയ മകൻ പിതാവിനെ അതിക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തായത്.
വേലിക്കര കല്ലുമല കാക്കാഴപള്ളിൽ കിഴക്കതിൽ രഘുവിനെയാണ് മകൻ രതീഷ് അതിക്രൂരമായി മർദ്ദിച്ചവശനാക്കിയത്. ലോക വയോദിനത്തിലാണ് മദ്യപിച്ചെത്തിയ മകന്റെ ക്രൂരത അരങ്ങേറിയത്.
മകൻ കൊണ്ടുവച്ച മദ്യക്കുപ്പി പിതാവ് എടുത്തുവെന്നാരോപിച്ചായിരുന്നു മർദ്ദനം. സാധനം എവിടെയാടാ എന്ന് ചോദിച്ച് കരണം പുകച്ചുള്ള അടി. മുഖത്ത് മാറിമാറി അടിച്ചതിന് ശേഷം ഉടുമുണ്ട് പറിച്ചെറിഞ്ഞ് നിലത്തേക്ക് തള്ളിവീഴ്ത്തി. നിലത്തുവീണതോടെ നെഞ്ചിലും തലയിലും മാറി മാറി ചവിട്ടി. മാതാവിന്റെ മുന്നിൽ വച്ചായിരുന്നു ക്രൂരത.
ഇയാൾക്കൊപ്പമുണ്ടായിരുന്ന ആരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെതുടർന്നാണ് സംഭവം പുരം ലോകമറിഞ്ഞത്. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറത്തികാട് പൊലീസ് കേസെടുത്തു.
മകന്റെ അടിയേറ്റ് അവശനിലയിലായ രഘു മാവേലിക്കര ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്.