ഗാന്ധിജയന്തി ദിനത്തിൽ 150 തടവുകാരെ വിട്ടയച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്
സ്വന്തം ലേഖിക
ലക്നൗ: മഹാത്മ ഗാന്ധിയുടെ 150-ാം ജന്മദിനത്തിൽ 150 തടവുകാർക്ക് നന്മ നിറഞ്ഞ പുതിയ ജീവിതത്തിലേക്കുള്ള വാതിൽ തുറന്നു കൊടുത്തിരിക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. 150 തടവുകാരെയാണ് ഗാന്ധിജയന്തി ദിനത്തിൽ യു പി സർക്കാർ മോചിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളിൽ നിന്നായി ഏകദേശം അറുന്നൂറോളം തടവുകാർക്കാണ് ഇത്തവണ മോചനം നൽകിയത്.
അതേസമയം, മോചിപ്പിച്ച തടവുകാരിൽ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അകപ്പെട്ട പ്രതികളൊന്നും തന്നെ ഉൾപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കാലാവധി പൂർത്തിയാക്കിയെങ്കിലും പിഴ ചുമത്തപ്പെട്ടവരിൽ അത് അടക്കാൻ സാധിക്കാത്തവരാണ് വിട്ടയച്ചവരിൽ ഭൂരിഭാഗവും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :