കാലവർഷം മൂന്നാഴ്ച്ച കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് കാൽ നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ കാലവർഷമാണിതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. സാധാരണ ഗതിയിൽ ജൂൺ ഒന്ന് മുതൽ സെപ്റ്റബർ 30 വരെ ഉണ്ടാകുന്ന കാലവർഷം ഇത്തവണ മൂന്നാഴ്ച കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇത്തവണ ഒരാഴ്ച വൈകിയാണ് സംസ്ഥാനത്ത് മഴയെത്തിയത്.
ശരാശരി ലഭിക്കേണ്ട മഴയെക്കാൾ ഇത്തവണ 33 ശതമാനത്തിന്റെ കുറവാണ് ജൂണിൽ ലഭിച്ചത്. എന്നാൽ ഓഗസ്റ്റ് മാസത്തിൽ മഴ ശരാശരിയെക്കാൾ അധികമഴയാണ് ലഭിച്ചത്. രാജ്യത്തുടനീളം കണക്കിലെടുക്കുമ്‌ബോൾ ഇതുവരെ 10 ശതമാനം മഴയാണ് അധികമഴ ലഭിച്ചത്. കേരളത്തിൽ ഇത്തവണ ഇതുവരെ 14 ശതമാനം അധികം മഴയാണ് കിട്ടിയത്. ഇടുക്കിയും വയനാടും ഒഴികെയുള്ള എല്ലാ ജില്ലകളിലും ശരാശരിയിലും കൂടുതൽ അധികമഴയാണ് രേഖപ്പെടുത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0