play-sharp-fill
തനിക്ക് വഴങ്ങിയാൽ ബിരുദാനന്തര ബിരുദത്തിന് എറണാകുളത്തെ കോളജിൽ സീറ്റ്; പഠിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ജോലി: തനിക്ക് വമ്പൻ രാഷ്ട്രീയ സ്വാധീനം: നുണയുടെ ചീട്ടുകൊട്ടാരം ഒറ്റ നിമിഷം കൊണ്ടു തകർന്നു; പീഡനക്കേസിൽ പ്രതിയായ യുവാവ് കുടുങ്ങി

തനിക്ക് വഴങ്ങിയാൽ ബിരുദാനന്തര ബിരുദത്തിന് എറണാകുളത്തെ കോളജിൽ സീറ്റ്; പഠിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ജോലി: തനിക്ക് വമ്പൻ രാഷ്ട്രീയ സ്വാധീനം: നുണയുടെ ചീട്ടുകൊട്ടാരം ഒറ്റ നിമിഷം കൊണ്ടു തകർന്നു; പീഡനക്കേസിൽ പ്രതിയായ യുവാവ് കുടുങ്ങി

സ്വന്തം ലേഖകൻ
കൊച്ചി: സാധാരണക്കാരിയും പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയുമായ യുവതിയെ ഉന്നത വിദ്യാഭ്യാസവും, ഉയർന്ന ജോലിയും നൽകാമെന്ന് വാഗ്ദാനം ചെയ്ത് രാഷ്ട്രീയ സ്വാധീനത്തിന്റെ പേരിൽ കബളിപ്പിച്ച് ഒന്നര മാസത്തോളം തുടർച്ചയായി പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ.  ദേവികുളം സബ് രജിസ്ട്രാർ ഓഫീസ്മുറ്റത്ത് വെള്ളിയാഴ്ച അരങ്ങേറിയ നാടകീയ സംഭവങ്ങളാണ് ഒടുവിൽ പ്രതിയെ കുടുക്കിയത്.  ദേവികുളം ലാക്കാട് എസ്റ്റേറ്റിൽ താമസിക്കുന്ന സുഗതന്റെ മകൻ സുദർശനനെ (23) കുടുക്കിയത്.
എറണാകുളം മഹാരാജാസ് കോളജിൽ ബിരുദാനന്തര ബിരുദത്തിന് സീറ്റ് തരപ്പെടുത്തി നൽകാമെന്നു വിശ്വസിപ്പിച്ചായിരുന്നു പെൺകുട്ടിയെ വളച്ചെടുത്തത്. ഇതിന് ശേഷം പീഡനത്തിന് ഇരയാക്കിയതെന്നും ഇതിനിടെ വിവാഹ വാഗ്ദാനം നൽകിയിരുന്നതായും പെൺകുട്ടി പൊലീസിനു മൊഴി നൽകി. തനിക്ക് ഉന്നത സ്വാധീനമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. രാഷ്ട്രീയ പാർട്ടികളുടെ പേരും ഇതിനായി ഉപയോഗിച്ചു. പെൺകുട്ടിയെ പ്രണയത്തിലേക്ക് കൊണ്ടു വന്നായിരുന്നു ചതിക്കുഴിയൊരുക്കിയത്.
വാഗ്ദാനങ്ങളിൽ മയങ്ങിയ പെൺകുട്ടിയെ ഹരിപ്പാട്ടും ലാക്കാട് എസ്റ്റേറ്റിലും താമസിപ്പിച്ച് ദിവസങ്ങളോളം പീഡിപ്പിച്ചു. ഇതിനിടെ വിവാഹവാഗ്ദാനത്തിൽനിന്നു സുദർശനൻ പിൻവാങ്ങി. ഇതോടെ ഉടൻ രജിസ്റ്റർ മാരീജ് വേണമെന്ന് പെൺകുട്ടി നിർബന്ധം പിടിച്ചു. സംശയങ്ങൾ ശക്തമായതിനെ തുടർന്നായിരുന്നു ഇത്. തുടർന്ന് ദേവികുളം സബ് രജിസ്ട്രാർ ഓഫീസിൽ ഇരുകൂട്ടരും രജിസ്റ്റർ വിവാഹത്തിനെത്തി. അപ്പോഴും പ്രശ്നങ്ങൾ തീർന്നില്ല. എങ്ങനേയും രജിസ്റ്റർ മാരീജ് ഒഴിവാക്കാൻ യുവാവ് ശ്രമിച്ചു.
തർക്കമുണ്ടായതോടെ പെൺകുട്ടിയിൽനിന്ന് കാര്യങ്ങളാരാഞ്ഞ അധികൃതർ ദേവികുളം പൊലീസിൽ വിവരം അറിയിച്ചു. കേസെടുത്തശേഷം സുദർശനനെ വെള്ളത്തൂവൽ പൊലീസിനു കൈമാറി. എസ്ഐ: ജി.എസ്. ഹരിയുടെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.