video

00:00
2013 ന് ശേഷം സർക്കാർ ജോലിയിൽ പ്രവേശിച്ചവർ മരിച്ചാൽ കുടുംബ പെൻഷന് അർഹതയില്ല

2013 ന് ശേഷം സർക്കാർ ജോലിയിൽ പ്രവേശിച്ചവർ മരിച്ചാൽ കുടുംബ പെൻഷന് അർഹതയില്ല

സ്വന്തം ലേഖിക

തിരുവവന്തപുരം: സർക്കാർ ജോലിയിലിരിക്കെ മരണമടഞ്ഞാൽ കുടുംബത്തിന് പെൻഷൻ നൽകില്ലെന്ന് സംസ്ഥാന സർക്കാർ. 2013-ന് ശേഷം സർക്കാർ ജോലിയിൽ പ്രവേശിച്ചവരുടെ കാര്യത്തിലാണ് തീരുമാനം. ആശ്രിതർക്ക് അവസാന ശമ്പളത്തിന്റെ 30 ശതമാനം മാത്രം സമാശ്വാസമായി നൽകാനാണ് ധനകാര്യ വകുപ്പിന്റെ തീരുമാനം. ഇവർ ദേശീയ പെൻഷൻ പദ്ധതിയിലുൾപ്പെടുന്നതിനാൽ കുടുംബ പെൻഷനർഹതയില്ലാത്തതിനാലാണ് സമാശ്വാസസഹായം മാത്രം നൽകുന്നത്.

ഇതുസംബന്ധിച്ച ഉത്തരവ് നേരത്തെ ഇറങ്ങിയതാണെങ്കിലും ഇത്തരത്തിൽ സമാശ്വാസമനുവദിക്കുന്നതിനായി ലഭിച്ച അപേക്ഷകൾ അനുവദിച്ചു കൊണ്ടാണ് ധനകാര്യവകുപ്പ് വിശദീകരണം നൽകിയത്. ആശ്രിതർക്ക് ജോലി ലഭിക്കുംവരെ ആശ്വാസമാകുന്നതിനായാണ് പ്രതിമാസം ഈ തുക നൽകുന്നത്. പുനർവിവാഹം കഴിച്ചിട്ടില്ലെന്നും സമാശ്വാസ തൊഴിൽദാന പദ്ധതിപ്രകാരം ജോലി ലഭിച്ചിട്ടില്ലെന്നുമുള്ള സത്യപ്രസ്താവനകൾ ട്രഷറി ഓഫീസർക്ക് നൽകിയാലാണ് ഈ ആനുകൂല്യം ലഭിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group