play-sharp-fill
കള്ളനോട്ടടി യന്ത്രവുമായി മുൻപ്  അറസ്റ്റിലായ യുവമോർച്ച നേതാവ് കള്ളനോട്ടുമായി വീണ്ടും പോലീസ് പിടിയിൽ

കള്ളനോട്ടടി യന്ത്രവുമായി മുൻപ് അറസ്റ്റിലായ യുവമോർച്ച നേതാവ് കള്ളനോട്ടുമായി വീണ്ടും പോലീസ് പിടിയിൽ

സ്വന്തം ലേഖിക

കോഴിക്കോട്: കള്ളനോട്ടടി യന്ത്രവുമായി മുൻപ് പോലീസ് പിടിയിലായ മുൻ യുവമോർച്ച നേതാവ് കള്ളനോട്ടുമായി വീണ്ടും അറസ്റ്റിൽ

ലക്ഷങ്ങളുടെ കള്ളനോട്ടുമായി കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശി ഏരാശേരി രാകേഷാണ് അറസ്റ്റിലായത്. രാകേഷിൻറെ കൂട്ടാളി മലപ്പുറം സ്വദേശി സുനീർ അലിയും അറസ്റ്റിലായി. ഇവരെ കോഴിക്കോട് ഓമശേരിയിൽ വച്ചാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്നും ഒരു ലക്ഷത്തി നാൽപതിനായിരം രൂപയുടെ കള്ളനോട്ടാണ് പൊലീസ് പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവമോർച്ച നേതാവായിരുന്ന രാകേഷ് 2017 ജൂണിൽ കള്ളനോട്ടുമായി പൊലീസ് പിടിയിലായിരുന്നു. ഒന്നരലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളും അച്ചടി ഉപകരണങ്ങളും അന്ന് തൃശൂർ പൊലീസ് കണ്ടെടുത്തിരുന്നു.

ഈ കേസിൽ ഇയാൾ ജാമ്യത്തിലായിരുന്നു. അതേസമയം, മുൻപ് അറസ്റ്റിലായ സമയത്ത് യുവമോർച്ചയിൽനിന്ന് രാകേഷിനെ പുറത്താക്കിയിരുന്നു.

യുവമോർച്ച ശ്രീനാരായണപുരം കിഴക്കൻ മേഖല കമ്മിറ്റി പ്രസിഡൻറായും ബിജെപി ബൂത്ത് പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട് രാകേഷ്.

നോട്ട് നിരോധന സമയത്ത് ജനങ്ങൾ ബാങ്കിനു മുമ്ബിൽ വരി നിൽക്കുമ്പോഴായിരുന്നു കള്ളനോട്ട് കേസിൽ ബിജെപി നേതാവിൻറെ അറസ്റ്റ്. ഇത് വാർത്തകളിൽ ഇടം നേടിയിരുന്നു. തുടർന്ന് രാജ്യമൊട്ടാകെ ബിജെപിക്കെതിരെ രാകേഷിനെ മുൻനിർത്തി ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.

അന്ന് തൻറെ ഇരുനില വീടിൻറെ മുകളിലെ നിലയിലെ മുറിയിലായിരുന്നു നോട്ടടി യന്ത്രങ്ങൾ സജ്ജീകരിച്ചിരുന്നത്.