play-sharp-fill
പ്രണയത്തിൽ നിന്ന് പിന്മാറിയ വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു മർദ്ദിച്ചു

പ്രണയത്തിൽ നിന്ന് പിന്മാറിയ വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു മർദ്ദിച്ചു

സ്വന്തം ലേഖിക

ചെറുതോണി: പ്രണയത്തിൽ നിന്ന് പിന്മാറിയ വിദ്യാർത്ഥിനിയെ സഹപാഠി ക്ലാസ് മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു. വാഴത്തോപ്പ് സ്വദേശിനിയായ പെൺകുട്ടിയെ കമ്പിളികണ്ടം സ്വദേശിയായ യുവാവാണ് മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനി ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്.

മുരിക്കാശേരിയിലെ സ്വകാര്യ കോളേജിലെ ബി.സി.എ അവസാന വർഷ വിദ്യാർത്ഥികളായ ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നു. ഇയാളുടെ സ്വഭാവ ദൂഷ്യം മൂലം പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് ആക്രമണത്തിന് കാരണം. ഉച്ചയ്ക്ക് ആൺകുട്ടികൾ ഊണ് കഴിക്കാൻ പോയശേഷം യുവാവ് ക്ലാസിൽ കയറി വിദ്യാർത്ഥിനിയുടെ തലയ്ക്കും മുഖത്തും ദേഹമാസകലവും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥിനികൾ കതക് തുറന്ന് ഒച്ചവച്ചശേഷമാണ് യുവാവിനെ പിടിച്ചുമാറ്റിയത്. വിദ്യാർത്ഥിനിയെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം രക്ഷാകർത്താക്കൾക്കൊപ്പം പറഞ്ഞയച്ചു. അവശനിലയിലായ വിദ്യാർത്ഥിനിയെ ഇടുക്കി മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. തലയ്ക്ക് നീരുള്ളതിനാൽ വീട്ടിൽപോയ ശേഷം വീണ്ടും വരാൻ പറഞ്ഞുവിട്ടെങ്കിലും രാത്രിയോടെ അവശയായ വിദ്യാർത്ഥിനിയെ പുലർച്ചെ വീണ്ടും ഇടുക്കി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുക്കാൻ തയ്യാറായിട്ടില്ലെന്ന് വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ പറയുന്നു.സംഭവം ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും കേസുമായി മുന്നോട്ടുപോകാനാണ് ബന്ധുക്കളുടെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group