പിതാവ് വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം പത്താം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂളിലേക്ക് കൊണ്ടുവന്നു ;  കൂട്ടുകാർക്കൊപ്പമിരുന്നു മദ്യപിച്ചു ലക്കുകെട്ട് രണ്ട് പേർ തലകറങ്ങി വീണു ; അദ്ധ്യാപകരെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ചികിത്സ തേടിയത് ഭക്ഷ്യവിഷബാധയെന്ന പേരിൽ

സ്വന്തം ലേഖിക

കോഴിക്കോട്:സ്‌കൂളിൽ വെച്ച് മദ്യപിച്ച് തലകറങ്ങി വീണ വിദ്യാർത്ഥിനികൾ ആശുപത്രിയിൽ ചികിത്സ തേടിയത് ഭക്ഷ്യവിഷബാധയെന്ന പേരിൽ. കോഴിക്കോട് നഗരത്തിലെ പ്രമുഖ എയ്ഡഡ് സ്‌കൂളിലെ മൂന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനികളാണ് മദ്യപിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മൂന്ന് പേരും ഒരുമിച്ച് മദ്യപിച്ചതിനെ തുടർന്ന് തലകറക്കം വന്നതോടെ ഇവർ ബാത്ത്‌റൂമിലേക്ക് പോയി. അവിടെ വച്ച് രണ്ട് പേർ തല കറങ്ങി വീണു. തുടർന്ന് മൂന്നാമത്തെ വിദ്യർത്ഥിനിയാണ് വിവരം അദ്ധ്യാപകരെ അറിയിച്ചത്.

വിദ്യാർത്ഥിനികളിൽ ഒരാളുടെ വീട്ടിൽ രക്ഷിതാവ് സൂക്ഷിച്ച മദ്യം പെൺകുട്ടി സ്‌കൂളിലേക്ക് കൊണ്ടുവരികയായിരുന്നു. ഉച്ചയ്ക്ക് മൂവരും ചേർന്ന് ഭക്ഷണം കഴിച്ചതിന് ശേഷമാണ് മദ്യപിക്കാൻ പോയത്. തലകറങ്ങി വീണ ഇവരെ അദ്ധ്യാപകർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ വച്ച് ഭക്ഷ്യവിഷബാധയാണെന്നാണ് എല്ലാവരും പറഞ്ഞത്. ആശുപത്രിയിലെ ഏതാനും മണിക്കൂർ നിരീക്ഷണത്തിന് ശേഷം ഇവരെ വീടുകളിലേക്ക് കൊണ്ടുപോയി. രക്ഷിതാക്കൾക്കോ സ്‌കൂൾ അധികൃതർക്കോ പരാതിയില്ലാത്തതിനെ തുടർന്ന് പൊലീസ് നടപടികളൊന്നും സ്വീകരിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group