ഓണം ബംപർ നറുക്കെടുത്തു ; 12 കോടി നേടിയ ഭാഗ്യനമ്പർ ഇതാണ്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന ഓണം ബംപർ നറുക്കെടുത്തു. ടിഎം 160869 ടിക്കറ്റിനാണ് പന്ത്രണ്ടു കോടിയുടെ ഒന്നാം സമ്മാനം.

ആലപ്പുഴയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ടിഎ 514401 ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ചു കോടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം ഗോർഖി ഭവനിലെ സ്ഥിരം വേദിയിലായിരുന്നു നറുക്കെടുപ്പ്. മൂന്നൂറ് രൂപ വിലയുളള ഓണം ബമ്ബർ ടിക്കറ്റ് ജൂലൈ 18നാണ് വിൽപ്പന ആരംഭിച്ചത്. 46 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ ഏകദേശം മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്.