video
play-sharp-fill

ഉരുള്‍ പൊട്ടല്‍: മരണ സംഖ്യ ഉയരുന്നു

ഉരുള്‍ പൊട്ടല്‍: മരണ സംഖ്യ ഉയരുന്നു

Spread the love

കോഴിക്കോട്: കരിഞ്ചോലയില്‍ ഉരുള്‍പ്പൊട്ടലില്‍ പെട്ട് കാണാതായവരില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ മരണം എട്ടായി. ഇന്നലെ കാണാതായ നസ്രത്തിന്റെ മകള്‍ റിഫാ മറിയത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായവര്‍ക്കായി ഇന്ന് രാവിലെ ഏഴു മണിക്ക് തുടങ്ങിയ തിരച്ചിലിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഒരു കുടുംബത്തിലെ ആറുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നലെ മരിച്ച ഹസന്റെ വീടു നിന്നിരുന്ന ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

താമരശ്ശേരിക്കടുത്ത് കട്ടിപ്പാറ പഞ്ചായത്തിലെ വെട്ടിഒഴിഞ്ഞതോട്ടം കരിഞ്ചോലയില്‍ കനത്ത മഴയെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഉരുള്‍ പൊട്ടലുണ്ടായത്. ഇന്നലെ മൂന്നു കുട്ടികളടക്കം ഏഴുപേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല അബ്ദുറഹ്മാന്‍ (60), മകന്‍ ജാഫര്‍ (35), ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുല്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന്‍ (ഒമ്ബത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസന്‍ (65), മകള്‍ ജന്നത്ത് (17) എന്നിവരാണ് ഇന്നലെ മരിച്ചത്.

Tags :