വയസ്സ് 26 ആയി, ഇനി വൈകിയാൽ പോലീസിൽ കയറാനാവില്ല,പഠിച്ചെഴുതിയാൽ ജയിക്കില്ല ; തട്ടിപ്പിനെകുറിച്ച് ആലോചിക്കാനുള്ള കാരണങ്ങൾ തുറന്ന് പറഞ്ഞ് പ്രണവ്

വയസ്സ് 26 ആയി, ഇനി വൈകിയാൽ പോലീസിൽ കയറാനാവില്ല,പഠിച്ചെഴുതിയാൽ ജയിക്കില്ല ; തട്ടിപ്പിനെകുറിച്ച് ആലോചിക്കാനുള്ള കാരണങ്ങൾ തുറന്ന് പറഞ്ഞ് പ്രണവ്

സ്വന്തം ലേഖിക

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ തട്ടിപ്പിൽ യൂണിവേഴ്‌സിറ്റി കോളേജിലെ കൂടുതൽ വിദ്യാർഥികൾ പ്രതികളായേക്കും. ചോദ്യപേപ്പർ ചോർത്തിയതിലും ഉത്തരങ്ങൾ പറഞ്ഞ് നൽകിയതിലും കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് മുഖ്യപ്രതി പി.പി. പ്രണവ് സമ്മതിച്ചു. എന്നാൽ അവരുടെ പേര് വെളിപ്പെടുത്താൻ തയാറാകാത്തതിനാൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ മുൻ യൂണിറ്റ് കമ്മിറ്റി അംഗവും വിവാദമായ പി.എസ്.സി പട്ടികയിലെ രണ്ടാം റാങ്കുകാരനുമായ പി.പി. പ്രണവാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ എന്നാണ് മറ്റ് പ്രതികളുടെ മൊഴി. കീഴടങ്ങിയ പ്രണവിനെ കസ്റ്റഡിയിൽ വാങ്ങിയപ്പോൾ ചോദ്യപേപ്പർ എങ്ങിനെ ചോർന്നൂവെന്നായിരുന്നു അന്വേഷണസംഘത്തിന് പ്രധാനമായി അറിയേണ്ടിയിരുന്നത്. ചില സുഹൃത്തുക്കൾ സഹായിച്ചൂവെന്നതിനപ്പുറം പരസ്പരവിരുദ്ധമായ മൊഴികൾ നൽകി അന്വേഷണം വഴിതെറ്റിക്കാനാണ് പ്രണവ് ശ്രമിച്ചത്. ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ സുഹൃത്തായ ഒരു വിദ്യാർഥിയാണ് ചോദ്യപേപ്പർ പുറത്തെത്തിച്ചതെന്നും മറ്റ് ചില സുഹൃത്തുകൾ ഉത്തരങ്ങൾ കണ്ടെത്താൻ സഹായിച്ചെന്നും സമ്മതിച്ചു. എന്നാൽ ഇവരുടെ പേരുകൾ പറയാൻ ഇയാൾ തയാറാകുന്നില്ല. അതിനാൽ ഹൈടെക് സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയതെളിവുകൾ നിരത്തി ചോദ്യംചെയ്ത് സത്യം പുറത്തെത്തിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പരീക്ഷ എഴുതിയ സ്‌കൂളിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ച പ്രണവ് ശിവരഞ്ചിത്തിനൊപ്പം ചേർന്നാണ് ആസൂത്രണമെന്നും പറഞ്ഞു. 26 വയസാകാറായതിനാൽ ഇനിയും വൈകിയാൽ പൊലീസിൽ ജോലി ലഭിക്കില്ലായെന്നതും പഠിച്ച് എഴുതിയാൽ ജയിക്കില്ലെന്ന് ഉറപ്പുള്ളതുമാണ് തട്ടിപ്പിനേക്കുറിച്ച് ആലോചിക്കാൻ കാരണം. ശിവരഞ്ചിത്തിന്റെ കൈവശം സ്മാർട് വാച്ചുണ്ടായിരുന്നതിനാൽ അതുപയോഗിച്ച് തട്ടിപ്പ് ആസൂത്രണം ചെയ്‌തെന്നും പറഞ്ഞു. ഒളിവിൽ കഴിഞ്ഞ ഇടങ്ങളിലെത്തിച്ച് തെളിവെടുപ്പും ചോദ്യംചെയ്യലും തുടരുകയാണ്.