video
play-sharp-fill
മിൽമ പാലിന്റെ വില വർധനവ് ഇന്നു മുതൽ പ്രാബല്യത്തിൽ

മിൽമ പാലിന്റെ വില വർധനവ് ഇന്നു മുതൽ പ്രാബല്യത്തിൽ

സ്വന്തം ലേഖിക

തിരുവനന്തപുരം: മിൽമ പാലിന് വില വർധിപ്പിച്ചത് ഇന്നുമുതൽ നിലവിൽ വരും. മഞ്ഞക്കവർ പാലിന് (ഡബിൾ ടോൺഡ്) അഞ്ചുരൂപയും മറ്റ് കവറിലുള്ള പാലിന് നാലു രൂപയുമാണ് വർധന. പുതിയ വില രേഖപ്പെടുത്തിയ കവർ ലഭ്യമാകുന്നതുവരെ പഴയ വില രേഖപ്പെടുത്തിയ പാക്കറ്റുകളാകും വിപണിയിലെത്തുന്നത്.

കാലിത്തീറ്റയുടെയും മറ്റ് ഉൽപാദനോപാധികളുടെയും വില ഗണ്യമായി വർധിച്ച സാഹചര്യത്തിലാണ് പാലിൻറെ വിലയും വർധിപ്പിക്കേണ്ടി വന്നതെന്നാണ് മിൽമയുടെ വിശദീകരണം. വർധിപ്പിച്ച തുകയിൽ 84 ശതമാനവും ക്ഷീര കർഷകർക്ക് നൽകുമെന്നും മിൽമ അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group