ഫീസടയ്ക്കാത്തതിന്റെ പേരിൽ രണ്ടാം ക്ലാസുകാരെ പൊരിവെയിലിൽ നിർത്തിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് പൂട്ട്: സ്‌കൂൾ അടച്ചു പൂട്ടുന്നത് ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടർന്ന്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: സംസ്ഥാനത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന ക്രൂരതയ്ക്ക് മറ്റൊരു ഉദാഹരണം കൂടി പുറത്തായി. ഫീസ് അടയ്ക്കാതിരുന്നതിന്റെ പേരിൽ കുട്ടികളെ പൊരിവെയിലിൽ നിർത്തിയ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അടച്ചു പൂട്ടാൻ സർക്കാർ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ കർശന നടപടകളിലേയ്ക്കും, കേസിലേയ്ക്കും കടക്കുന്നതിനും ബാലാവകാശ കമ്മിഷൻ തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാന ബാലാവകാശ കമ്മീഷനാണ് സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാൻ ഉത്തരവിട്ടത്. കരുമാലൂർ സെറ്റിൽമെന്റ് ഹയർസെക്കൻഡറി സ്‌കൂളിനാണ് ഇതോടെ പൂട്ടുവീഴുന്നത്. കഴിഞ്ഞ മാർച്ച് 28 നാണ് ഫീസ് അടച്ചില്ലെന്ന പേരിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികളെ സ്‌കൂൾ അധികൃതർ പൊരിവെയിലിൽ നിർത്തിയത്. പരീക്ഷാഹാളിനു പുറത്ത് കനത്ത ചൂടിൽ പുറത്തുനിന്ന വിദ്യാർത്ഥികൾ അവശരായി. ഒരു വിദ്യാർത്ഥിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് നടപടി.
പൊതുവിദ്യാഭ്യാസ ഡയറക്ടറുചെ ഉത്തരവോടു കൂടി എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫിസർക്ക് നിർദേശം നൽകി. അടച്ചുപൂട്ടുന്ന സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടേയും സംരക്ഷണ ചുമതലയും ബന്ധപ്പെട്ടവർ മുഖേവ ഏറ്റെടുത്ത് നടപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. ശിശുക്ഷേമ സമിതി അധികൃതർ, ഡിഇഒ, കരുമാലൂർ പഞ്ചായത്ത്, ജില്ലാ പൊലീസ് മേധാവി എന്നിവർ നടത്തിയ അന്വേഷണത്തിലാണ് കുറ്റക്കാർക്കെതിരേ നടപടിയ്ക്ക് ശുപാർശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷൻ അംഗീകാരം റദ്ദാക്കിയത്.