Spread the love

ബെംഗളൂരു: പിഞ്ചുകുഞ്ഞുങ്ങളെ വാഷിംഗ് മെഷീനിലിട്ട് കറക്കിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആയമാരെ അറസ്റ്റ് ചെയ്തു.

video
play-sharp-fill

ഭാരതീയ ന്യായ സംഹിത, ജുവനൈല്‍ ജസ്റ്റിസ് ആക്ട് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. മൂന്നുപേര്‍ക്ക് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കാന്‍ നോട്ടീസും നല്‍കി. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

നിലവിൽ അഞ്ച് ജീവനക്കാര്‍ക്കെതിരെയാണ് എച്ച്എഎല്‍ പൊലീസിന്റെ കേസ്. ഐടി കമ്പനി കാമ്പസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഡേകെയര്‍ സെന്ററിലാണ് പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കിയത്. കമ്പനിയിലെ ജീവനക്കാരുടെ രണ്ടു മുതല്‍ നാല് വയസ്സ് വരെയുള്ള കുട്ടികളാണ് ക്രൂരതയ്ക്ക് ഇരയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികള്‍ ഉച്ചത്തില്‍ കരയുമ്പോള്‍ അവരെ നിശബ്ദരാക്കാനും ഭയപ്പെടുത്താനുമായി ആയമാര്‍ വിവിധ ശിക്ഷാരീതികളാണ് ഉപയോഗിച്ചത്. കുട്ടികളെ വാഷിഗ്മെഷീനില്‍ ഇട്ട് പൂട്ടുകയും, ഇരുട്ടുള്ള ടോയ്‌ലെറ്റില്‍ അടച്ച് പേടിപ്പിക്കുകയും ചെയ്തു. കൂടാതെ കുട്ടികളെ നിരന്തരം ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

ഡേകെയറിലെ മറ്റൊരു ജീവനക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വാട്‌സാപ്പിലൂടെ പുറത്തുവന്നതോടെയാണ് ക്രൂരതകള്‍ പുറംലോകമറിഞ്ഞത്.