Spread the love

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വർണക്കടത്ത്.

video
play-sharp-fill

വിദേശത്തു നിന്നു കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാം സ്വർണമാണ് വിമാനത്താവളത്തില്‍ വെച്ച്‌ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയത്.

സംഭവത്തില്‍ പാലക്കാട് സ്വദേശിയെ അറസ്റ്റ് ചെയ്തു. എയർ ഏഷ്യ വിമാനത്തില്‍ ക്വാലലംപൂരില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി യൂസഫ് ആണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡി ആർ ഐ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്. മിശ്രിത രൂപത്തില്‍ ശരീര ഭാഗത്ത് ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.