
കൊച്ചി: ശ്വേത മേനോന്റെ കുറിപ്പിന് പിന്നാലെ നിമിഷങ്ങള്‍ക്കകം അമ്മയില്‍ ഔദ്യോഗിക രാജി. ജയൻ ചേർത്തലയും കൈലാഷും ഭരണസമിതിയില്‍ നിന്ന് രാജിവെച്ചു.
അമ്മ സംഘടനയുടെ ഇമെയിലിലേക്ക് ഇരുവരും രാജിസന്ദേശം അയക്കുകയായിരുന്നു. നേരത്തെ രാജി പ്രഖ്യാപിച്ച ഭരണസമിതിയില്‍ ഉണ്ടായിരുന്നവരാണ് ഇരുവരും.
ഔദ്യോഗിക രാജി അറിയിക്കാത്തതിനാല്‍ നിലവിലെ അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധ്യത ഇല്ലന്നാണ് ചില അംഗങ്ങള്‍ പറയുന്നത്. നിലവില്‍ കൈലാഷും, ജയൻ ചേർത്തലയും, ലക്ഷമി പ്രിയയും മാത്രമാണ് രാജിവെച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്വേത മേനോൻ ഉള്‍പ്പെടെയുള്ള മറ്റ് അംഗങ്ങള്‍ രാജിവെച്ചിട്ടില്ല. അഡ്ഹോക് കമ്മറ്റിക്കെതിരെ ശ്വേത മേനോൻ ഉള്‍പ്പെടെയുള്ളവർ കോടതിയെ സമീപിച്ചേക്കും.
തന്റെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്ന സൂചന നല്‍കിക്കൊണ്ട് ശ്വേത മേനോൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടായേക്കും.
ഇത്രയും ദിവസം താൻ മിണ്ടാതെ ഇരുന്നത് AMMA യ്ക്ക് വേണ്ടിയെന്നും തന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി ഞാൻ പടിയിറങ്ങില്ലന്നും ഫെയ്സ് ബുക്ക് പോസ്റ്റില്‍ ശ്വേത പറയുന്നു. ജനറല്‍ബോഡി യോഗത്തിന് ശേഷം രൂപീകരിച്ച അഡ്ഹോക്ക് സമിതിയുടെ രണ്ടാമത്തെ യോഗം ഇന്ന് കൊച്ചിയില്‍ ചേർന്നിരുന്നു . സംഘടനയുടെ ബൈലോയില്‍ അഡ്ഹോക് സമിതി എന്നത് പ്രത്യേകമായി പറയേണ്ടതില്ലെന്നും, സംഘടനയുടെ അന്തിമ തീരുമാനം ജനറല്‍ ബോഡിയുടേതാണെന്നും രമേഷ് പിഷാരടി പറഞ്ഞത്.







