
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പിലെ തോല്‍വിയില്‍ എം വി ഗോവിന്ദനെ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ വിമർശിച്ച നേതാക്കള്‍ക്കെതിരെ നടപടി.
കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറി കെ പി പ്രകാശൻ, കൂവേരി ലോക്കല്‍ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്ത് എന്നിവർക്കെതിരെ നടപടി. പ്രകാശനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി, ഷൈജുവിനെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി.
പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർഥിനിർണയത്തില്‍ ജില്ലാ കമ്മിറ്റിക്ക് വീഴ്ച പറ്റിയെന്ന് എം വി ഗോവിന്ദൻ തന്നെ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ കമ്മിറ്റിയിലെ രണ്ടോ മൂന്നോ ആളുകള്‍ ഒഴികെ ബാക്കിയെല്ലാവരും സ്ഥാനാർഥികളെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ല.
പാർട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ പങ്കെടുത്ത കമ്മിറ്റിയില്‍ പോലും ജില്ലാ ഘടകം ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും എന്നാല്‍ അത് അനുസരിക്കാൻ നേതൃത്വം തയ്യാറാകാത്തതാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമെന്നും നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു







