
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന നിശ്ചയിച്ച കാര്യത്തില്‍ ലീഗിന് വിയോജിപ്പ് ഉണ്ടായിരുന്നുവെന്ന് സമ്മതിച്ച് മന്ത്രി കെ എം ഷാജി.
മുസ് ലിം ലീഗ് പിന്തുണച്ചിട്ടില്ല. ലീഗിന് വിയോജിപ്പുകള്‍ ഉണ്ട്. നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാലും മന്ത്രിസഭ തീരുമാനം അംഗീകരിക്കും. വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗ് നിലപാടെന്നും ഷാജി ഡല്‍ഹിയില്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും വോട്ട് വാങ്ങിയാണ് യുഡിഎഫ് ജയിച്ചത്. ഏതെങ്കിലും പ്രതിഷേധത്തിന്റെ പേരില്‍ പൊതു തീരുമാനം റദ്ദ് ചെയ്യാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വന്‍ വിവാദങ്ങള്‍ക്കിടയിലും വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ഉള്‍പ്പെടുത്തിയ ധനബില്ല് കഴിഞ്ഞ നിയമസഭ പാസാക്കിയിരുന്നു. ബജറ്റിന്റെ ഗ്രെയ്‌സ് കളയാന്‍ പ്രതിപക്ഷത്തിനൊപ്പം ചിലരും കൂടിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. യുഡിഎഫിലെ വിമര്‍ശകരെ ലക്ഷ്യമിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. അതിനൊന്നും വഴങ്ങുന്ന സര്‍ക്കാരല്ല ഇതെന്നും യുഡിഎഫില്‍ മാത്രമല്ല കേരളത്തിലാകെ മദ്യനയം ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






