Spread the love

കാസർകോട് : പ്രവാസിയായ അബ്ദുൽ അഹദിനെ യൂട്യൂബർ ഖാദർ കരിപ്പൊടി മർദ്ദിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. അടിവയറ്റിൽ ചവിട്ടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കാസർകോട് അണങ്കൂരിൽ വെച്ചാണ് ഇയാളും കൂട്ടാളികളും അബ്ദുൽ അഹദിനെ മർദിച്ചത്. ഖാദർ കരിപ്പൊടി തനിക്കെതിരെ നടത്തിയത് ക്വട്ടേഷൻ ആക്രമണമെന്ന് അഹദ് പറഞ്ഞു.

video
play-sharp-fill

തൻ്റെ വ്യാപാര ഇടപാടുകാരനുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാട് ചോദിക്കാൻ എന്ന് പറഞ്ഞ് വിളിച്ച് തർക്കിക്കുകയും മർദിക്കുകയുമായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാത്തത് സ്വാധീനമുള്ളത് കൊണ്ടെന്ന് സംശയമുണ്ടെനും അബ്‌ദുൽ അഹദ് പറഞ്ഞു. ഖാദര്‍ കരിപ്പൊടി അടക്കം മൂന്നുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇയാള്‍ സംഘം ചേര്‍ന്ന് പള്ളിക്കര സ്വദേശിയായ അബ്ദുല്‍ അഹദിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

കാസര്‍കോട് ടൗണ്‍ പൊലീസാണ് വധശ്രമത്തിന് കേസെടുത്തത്. സാമ്പത്തിക ഇടപാടിനെ ചൊല്ലി അബ്ദുള്‍ അഹമ്മദിനെ ഖാദര്‍ കരിപ്പൊടിയും സംഘവും വിളിച്ചുവരുത്തി മര്‍ദ്ദിച്ചെന്നാണ് പരാതി. റാഷിദ്, അഷ്‌റഫ് എന്നിവരാണ് മറ്റുരണ്ട് പ്രതികള്‍. ഇന്റര്‍ലോക്ക് കട്ടകള്‍ ഉപയോഗിച്ച് അടിച്ചുവെന്നും പേനാക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ഇരുമ്പു വടി ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. പിന്നാലെ ഒളിവിൽപ്പോയ ഇയാൾ സമൂഹമാധ്യമങ്ങളില്‍ വീഡിയോയുമായി പ്രത്യക്ഷപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group