
തിരുവനന്തപുരം : സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് ഓഗസ്റ്റ് അവസാനം വരെ നീട്ടി. നേരത്തേ ജൂലായ് അവസാനം വരെയും ഓഗസ്റ്റ് ആദ്യവാരം വരെയും പ്രഖ്യാപിച്ചിരുന്ന സർവീസുകളാണ് ഒരുമാസത്തേക്ക് കൂടി നീട്ടിയത്. ഞായറാഴ്ചകളിൽ സർവീസ് നടത്തുന്ന ഹുബ്ബള്ളി-കൊല്ലം സ്പെഷ്യൽ(07313) ഓഗസ്റ്റ് 30 വരെ സർവീസ് നടത്തും. തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന 07314 കൊല്ലം-ഹുബ്ബള്ളി സ്പെഷ്യൽ ഓഗസ്റ്റ് 31 വരെ സർവീസുണ്ടാകും.
തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന 06523 എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ എക്സ്പ്രസിന്റെ സർവീസ് ഓഗസ്റ്റ് 31 വരെ നീട്ടി. ചൊവ്വാഴ്ചകളിൽ ഓടുന്ന 06524 തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ സെപ്റ്റംബർ ഒന്നാം തീയതി വരെ നീട്ടി. ബുധനാഴ്ചകളിൽ സർവീസ് നടത്തുന്ന 06547 എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ഓഗസ്റ്റ് 26 വരെ നീട്ടി. വ്യാഴാഴ്ചകളിലുള്ള 06548 തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ ഓഗസ്റ്റ് 27 വരെ സർവീസ് നടത്തും.
വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന 06555 എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ഓഗസ്റ്റ് 28 വരെ സർവീസ് നീട്ടി. ഞായറാഴ്ചകളിലുള്ള 06556 തിരുവനന്തപുരം നോർത്ത്- എസ്എംവിടി ബെംഗളൂരൂ സ്പെഷ്യൽ ഓഗസ്റ്റ് 30 വരെ സർവീസ് നടത്തും. ഈ സർവീസുകളിലേക്കുള്ള മുൻകൂർ റിസർവേഷൻ ഉടൻ ആരംഭിക്കുമെന്നും റെയിൽവേ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






