Spread the love

കണ്ണൂർ : പിടി പിരീഡിൽ കളിക്കാൻ വരാഞ്ഞതിന് പയ്യന്നൂരിൽ എട്ടാം ക്ലാസുകാരനോട് കായികാധ്യാപകന്റെ ക്രൂരത. കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ തായിനേരി എസ്എബിടിഎം സ്‌കൂളിലെ അധ്യാപകൻ രഘുവിനെതിരെ പൊലീസ് കേസെടുത്തു.

video
play-sharp-fill

ഇക്കഴിഞ്ഞ ജൂൺ 22ആം തീയതി രാവിലെ 11 മണിയോടെ സ്കൂൾ ഗ്രൗണ്ടിലായിരുന്നു സംഭവം. സഹപാഠികളുടെ മുന്നിൽ വെച്ച് വിദ്യാർഥിയെ തടഞ്ഞു നിർത്തുകയും കൈകൊണ്ടും വടികൊണ്ടും അടിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു.

പിടി പിരീഡിൽ കളിക്കാൻ വരാത്തതിനാണ് അധ്യാപകൻ രഘുവിന്റെ ക്രൂരത. മുതുകിലും കാലിനും മർദ്ദിച്ചതായും, കഴുത്തിന് പിടിച്ച് പരുക്കേൽപ്പിച്ചതായും രക്ഷിതാക്കൾ പറഞ്ഞു. സ്‌കൂൾ അധികൃതർ ഒത്തുതീർപ്പിന് ശ്രമിച്ചതായും വിദ്യാർഥിയുടെ അമ്മ പരാതിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group