Spread the love

തിരുവനന്തപുരം: കോഴിക്കോട് കേന്ദ്രീകരിച്ച് മ്യൂൾ അക്കൗണ്ടുകൾ വഴി നടന്ന വൻ സൈബർ തട്ടിപ്പുകളും ക്രിപ്റ്റോ-ഹവാല ഇടപാടുകളും സംബന്ധിച്ച കേസുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് തീരുമാനിച്ചു.

video
play-sharp-fill

ജില്ലയിലെ കൊടുവള്ളി, താമരശേരി, കാക്കൂർ, കൈതപ്പൊയിൽ വേഞ്ചേരി തുടങ്ങിയ പ്രദേശങ്ങൾ നിലവിൽ സൈബർ ക്രിമിനലുകളുടെ പ്രധാന ഹോട്ട് സ്പോട്ടുകളായി മാറിയിരിക്കുകയാണെന്നും,

സംസ്ഥാനത്ത് ഔദ്യോഗിക ബാങ്കിംഗ് സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന രീതിയിൽ ഒരു സമാന്തര സമ്പദ്‌വ്യവസ്ഥ തന്നെ ഹവാല സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ തട്ടിപ്പിലൂടെയും നിയമവിരുദ്ധ ഇടപാടുകളിലൂടെയും സമാഹരിക്കുന്ന വൻ തുകകൾ മയക്കുമരുന്ന് കടത്ത്,

രാജ്യദ്രോഹ പ്രവർത്തനങ്ങൾ, ഭീകരവാദ ഫണ്ടിംഗ് എന്നിവയ്ക്കായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന ഗുരുതരമായ സൂചനകളെ തുടർന്നാണ് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും നീളുന്ന ഈ സാമ്പത്തിക ശൃംഖലയുടെയും ക്രിപ്റ്റോ ഇടപാടുകളുടെയും സങ്കീർണ്ണതകൾ വെളിച്ചത്തുകൊണ്ടുവരാൻ വിപുലമായ അന്വേഷണം അനിവാര്യമായതിനാലാണ് എൻ.ഐ.എ , ഇ.ഡി തുടങ്ങിയ ഏജൻസികൾക്ക് കേസുകൾ കൈമാറുന്നത്.