Spread the love

കോട്ടയം: സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ വിവരാവകാശ നിയമത്തെക്കുറിച്ച് പൊതു അധികാര സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് ശനിയാഴ്ച പരിശീലനം നൽകും. സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്കും അപ്പീൽ അതോറിറ്റികൾക്കുമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

video
play-sharp-fill

കോട്ടയം, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, ചങ്ങനാശേരി നിയമസഭാ മണ്ഡലങ്ങളിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ജൂലൈ നാലിന് ശനിയാഴ്ച രാവിലെ 9.30 മുതൽ കോട്ടയം മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

കടുത്തുരുത്തി, പാലാ, വൈക്കം, പൂഞ്ഞാർ നിയമസഭാ മണ്ഡലങ്ങളിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം അതേ ദിവസം ഉച്ചയ്ക്ക് 1.30 മുതൽ പാലാ ലയൺസ് ക്ലബ്ബ് ഹാളിലാണ്. ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം നിർവഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരാവകാശ നിയമത്തിന്റെ വ്യവസ്ഥകളും നടപ്പാക്കലും സംബന്ധിച്ചാണ് പരിശീലനം.