Spread the love

 

ഇടുക്കി: ഏലപ്പാറയ്ക്ക് സമീപം ചെമ്മണ്ണില്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ മരച്ചില്ല ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. ചെമ്മണ്ണ് സ്വദേശി തടത്തില്‍ പ്രണവ് പ്രദീപാണ് മരിച്ചത്.

video
play-sharp-fill

റോഡരികില്‍ നിന്നിരുന്ന ഉണങ്ങി ജീര്‍ണിച്ച മരത്തിന്റെ വലിയ ചില്ല മഴയും ശക്തമായ കാറ്റും കാരണം ഒടിഞ്ഞുവീണ് പ്രണവിന്റെ തലക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന പറമ്പ്വിള വീട്ടില്‍ മനോജിന്റെ മകന്‍ ആകാശ് അത്ഭുതകരമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പരിക്കേറ്റ പ്രണവിനെ ഉടന്‍ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന് കാരണമായ മരം മുറിച്ചുമാറ്റണമെന്ന് നാട്ടുകാര്‍ പലതവണ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് വഴിവെച്ചതെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group