Spread the love

തിരുവനന്തപുരം :ക്രിമിനല്‍ കേസ് പ്രതികളെയും ഗുണ്ടാ നേതാക്കളെയും പങ്കെടുപ്പിച്ച്‌ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന് നേതാവ് കെ സുധാകരന്‍ എംപി കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത തൂഫാന്‍ യോഗത്തെ തള്ളിപ്പറഞ്ഞ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

video
play-sharp-fill

സുധാകരന്‍ വിളിച്ചു ചേര്‍ത്ത യോഗത്തെക്കുറിച്ച്‌ തനിക്ക് അറിയില്ലെന്നുംഓപ്പറേഷന്‍ തൂഫാന്‍ നടപടികളുടെ ഭാഗമായുള്ള യോഗം വിളിക്കാനുള്ള ചുമതല പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഇത്തരം യോഗങ്ങള്‍ ഓപ്പറേഷന്‍ തൂഫാന്റെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ, ഗുണ്ടാവിരുദ്ധ പരിശ്രമങ്ങളുടെ ഭാഗമാകാന്‍ സുധാകരന്‍ ആഹ്വാനം ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ അദ്ദേഹം വിളിച്ച യോഗത്തില്‍ മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ്, പുലി നസീര്‍, ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസിലെ പ്രതി ബിലാല്‍ തുടങ്ങിയ പ്രമുഖ ക്രിമിനല്‍ കേസ് പ്രതികളും മുന്‍ ഗുണ്ടാ നേതാക്കളും പങ്കെടുത്തതാണ് വന്‍ വിവാദത്തിന് വഴിവെച്ചത്. യോഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതോടെ സുധാകരനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. സുധാകരന്‍ കൊച്ചിയില്‍ യോഗം വിളിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് കഴിഞ്ഞ ദിവസം എറണാകുളം ഡിസിസിയും വ്യക്തമാക്കിയിരുന്നു
എറണാകുളം മട്ടാഞ്ചേരിയില്‍ ബാറില്‍ വയോധികനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച മട്ടാഞ്ചേരി സ്വദേശി ഷിബു സേുധാകരന്‍ എംപി കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ഗുണ്ടകളില്‍ ഒരാളാണ്