Spread the love

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളിയില്‍ ബിജെപി കൗണ്‍സിലർമാർക്കെതിരെ പരാതി. കോണ്‍ഗ്രസ് വനിതാ കൗണ്‍സിലർമാരാണ് ബിജെപി കൗണ്‍സിലർമാർക്കെതിരെ പരാതി നല്‍കിയത്.

video
play-sharp-fill

ബിജെപി കൗണ്‍സിലർമാരായ ചെമ്പഴന്തി ഉദയൻ, ഗിരി, പാപ്പനംകോട് സജി, വയല്‍ കട രതീഷ് എന്നിവർക്കെതിരെയാണ് പരാതി. കോണ്‍ഗ്രസ് വനിതാ കൗണ്‍സിലർമാരായ ഷേർലി, അനിത അലക്സ്‌ എന്നിവരാണ് പരാതി നല്‍കിയത്. മ്യൂസിയം സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഇവരുടെ മൊഴി രേഖപ്പെടുത്തി.

 

ഇന്ന് വൈകിട്ട് തിരുവനന്തപുരം നഗരസഭ കൗണ്‍സിലില്‍ യോഗത്തിന് ശേഷമാണ് യുഡിഎഫ്-ബിജെപി കൗണ്‍സിലർമാർ തമ്മില്‍ കയ്യാങ്കളിയും സംഘർഷവും ഉണ്ടായത്. സുഗതന്‍റെ രാജിക്കായുള്ള യുഡിഎഫ്-എല്‍ഡിഎഫ് പ്രതിഷേധത്തിനിടെ അതിവേഗം അജണ്ടകള്‍ പാസായെന്ന് മേയർ പ്രഖ്യാപിച്ച്‌ കസേര വിട്ടതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. ഹാജർ രജിസ്റ്ററിനെ ചൊല്ലിയുള്ള പിടിവലിക്കിടെ കെ എസ് ശബരിനാഥാനും ചെമ്പഴന്തി ഉദയനും തമ്മില്‍ ഏറ്റുമുട്ടി. കാപ്പാ കേസില്‍ ജയിലിലുള്ള ആർ സുഗതനെ രക്ഷിക്കാൻ ഉദയൻ രജിസ്റ്റർ പിടിച്ചുവാങ്ങിയെന്നും വനിതാ കൗണ്‍സിലർമാരെ കയ്യേറ്റം ചെയ്തെന്നുമാണ് യുഡിഎഫ് പരാതി. എന്നാല്‍ രജിസ്റ്ററില്‍ വെള്ളമൊഴിക്കാനായിരുന്നു യുഡിഎഫ് ശ്രമമെന്ന് മേയർ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group