
കോട്ടയം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സി.എം.എസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും ഗാന്ധി സ്ക്വയറിലുമായാണ് ‘നേർത്തുടിപ്പ്’ എന്ന പേരിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടന്നത്.
കേരള പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’നോട് ചേർന്നായിരുന്നു സംഘാടനം. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ അജ്മൽ ഷാ, അജയ് ടി.സി എന്നിവർ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ലഹരി വിരുദ്ധ സന്ദേശം നൽകി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. നോബിൾ വി. തോമസ്, ജിസ ജോൺ എന്നിവർ പരിപാടിയിൽ സംസാരിച്ചു.
ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.







