
പാമ്പാടി: കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് രണ്ട് യുവതികൾ ഉൾപ്പെടെ നാല് പേർ എക്സൈസിന്റെ പിടിയിൽ. കോട്ടയം താലൂക്കിൽ പാമ്പാടി വില്ലേജിൽ ചേന്നംപള്ളി ജംഗ്ഷനിൽ വെച്ചാണ് ഇവരെ പിടികൂടിയത്.
ചങ്ങനാശ്ശേരി വാഴൂർ ചാമംപതാൽ നരിക്കാട്ടു വീട്ടിൽ റെജിയുടെ മകൻ ഹെയിൻസ് റെജി (26), വാഴൂർ പൊത്തൻപ്ലാകൽ വീട്ടിൽ മനോജ് പ്രകാശിന്റെ മകൾ മീനാക്ഷി മനോജ് (25), കാഞ്ഞിരപ്പള്ളി ചിറക്കടവ് പൊൻകുന്നം കോയിപ്പള്ളിയിൽ വീട്ടിൽ വിനോദ് കുമാറിന്റെ മകൾ അമൃത വിനോദ് (26), ആനിക്കാട് തടത്തിൽ വീട്ടിൽ മനോജ് ടി.എമ്മിന്റെ മകൻ നോയൽ മാത്യു മനോജ് (24) എന്നിവരാണ് അറസ്റ്റിലായത്.
28.06.2026-ന് കേരള എക്സൈസ് വകുപ്പിന്റെ എൻ.ഡി.പി.എസ് സ്പെഷ്യൽ ഡ്രൈവ് ‘ഓപ്പറേഷൻ തണ്ടർ’ന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവർ പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാമ്പാടി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഗോകുൽ ലാൽ പി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ. ഐസക്ക് നൽകിയ ലൊക്കേഷൻ മാപ്പിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്.







