Spread the love

കോട്ടയം: ലഹരി മാഫിയയുടെ വേരറുക്കാനായി കേരള പോലീസ് ആരംഭിച്ച പുതിയ പദ്ധതിയാണ് “ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്. സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാന്‍ പിടിമുറുക്കിയതേടെ ജീവന്‍ രക്ഷാ മരുന്നുകള്‍ ലഹരിക്ക് ഉപയോഗിക്കുന്നവരെയും നിരീക്ഷിച്ചു പോലീസ്.

video
play-sharp-fill

രാസലഹരിക്കോള്‍ കൂടിയ ലഹരി ലഭിക്കുമെന്നതും ചെലവു കുറയുമെന്നതുമാണ് ഇത്തരം ലഹരിയിലേക്കു തിരിയാന്‍ യുവാക്കളെ കൂടുതലായും പ്രോത്സാഹിപ്പിക്കുന്നത്.

കോട്ടയം ജില്ലയിലാണ് ഇത്തരക്കാര്‍ കൂടുതല്‍ ഉള്ളതെന്നു മെഡിക്കല്‍ സ്‌റ്റോര്‍ ജീവനക്കാര്‍ പറയുന്നു. രാവിലെ മെഡിക്കല്‍ കോളജിലും മറ്റും എത്തി ഒ.പി ചീട്ട് തരപ്പെടുത്തി അതില്‍ ഇന്റര്‍നെറ്റ് നോക്കി മരുന്നിന്റെ പേരും എഴുതിചേര്‍ക്കുന്ന കേസുകളാണ് കൂടുതലും ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം മരുന്നുകളുടെ അമിതോപയോഗം ശരീര താപനിലയും രക്ത സമര്‍ദവും കുത്തനെ കൂട്ടി സ്ട്രോക്കിലേക്കും ഹൃദയാഘാതത്തിലേക്കും നയിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

വേദനാ സംഹാരികള്‍ അമിതമായി ഉപയോഗിച്ചും കാന്‍സര്‍ രോഗ മരുന്നുകള്‍ മറ്റു രാസവസ്തുക്കള്‍ക്കൊപ്പം ചേര്‍ത്തു കുത്തിവച്ചുമൊക്കെയാണു യുവാക്കള്‍ ലഹരി ഉപയോഗിക്കുന്നത്. ക്യത്യമായ നിര്‍ദേശത്തോടെ രോഗികള്‍ മാത്രം ഉപയോഗിക്കേണ്ട മരുന്നുകളാണ് ഇവയില്‍ ഏറെയും. അനസ്തേഷ്യ മരുന്നുകളും വ്യാപകമായി ലഹരിയ്ക്കായി ഉപയോഗിക്കുന്നുണ്ട്.

 

മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ഇവയില്‍ പല മരുന്നുകളും നല്‍കുന്നതിനു നിയന്ത്രണമുണ്ട്. എന്നാല്‍, ഭീഷണിപ്പെടുത്തി ഉള്‍പ്പെടെ ലഹരി സംഘാംഗങ്ങള്‍ മരുന്നു സ്വന്തമാക്കുന്നു. ചില മെഡിക്കല്‍ സ്റ്റോറുകളില്‍ കുറിപ്പടി പരിശോധിക്കാതെ മരുന്നുകള്‍ നല്‍കുന്നതും ഇത്തരക്കാര്‍ക്കു സൗകര്യമാണ്.

ഇതോടെയാണു മെഡിക്കല്‍ സ്റ്റോറുകളെയും നിരീക്ഷണത്തിലാക്കാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. അടുത്തിടെ ലഹരി ഉപയോഗത്തിനു പിടിയിലായ പലരില്‍ നിന്നും മരുന്ന് ഉപയോഗത്തെക്കുറിച്ചു വ്യക്തമായ വിവരം ലഭിച്ചിരുന്നു. ഓപ്പറേഷന്‍ തൂഫാന്റെ ആദ്യ ഘട്ടത്തില്‍ കഞ്ചാവും രാസലഹരിയുമായിരുന്നു പോലീസ് ലക്ഷ്യമിട്ടിരുന്നതെങ്കില്‍ രണ്ടാം ഘട്ടത്തില്‍ മരുന്നുകളുടെ ദുരുപയോഗവും വിശദമായി പരിശോധിക്കും. ഓണ്‍ലൈന്‍ വഴി മരുന്നുകള്‍ ലഭിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.