Spread the love

തിരുവനന്തപുരം: എറണാകുളത്തു നിന്നും സ്ഥലം മാറി നാല് മാസം കഴിഞ്ഞിട്ടും ക്യാമ്പ് ഓഫീസ് വിട്ടു നല്‍കാതെ എസ് പി ഹേമലത.

video
play-sharp-fill

നിലവില്‍ കൊല്ലം കമ്മീഷണർ ആണ് ഹേമലത. ഹേമലതക്ക് മെമ്മോ നല്‍കിയിരിക്കുകയാണ് പൊലീസ് ആസ്ഥാന ഐജി ഹർഷിത അട്ടല്ലൂരി.

ഉടൻ ഓഫീസ് കൈമാറണമെന്നാണ് നിർദ്ദേശം. ഇപ്പോഴത്തെ എറണാകുളം റൂറല്‍ എസ്പി സുദർശൻ താമസിക്കുന്നത് ആലുവ പൊലീസ് ക്ലബിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഹേമതല എസ്പി ഓഫീസ് വിട്ടു നല്‍കിയില്ല. ഹേമലതയുടേത് ഗുരുതര ചട്ടലംഘനമാണെമന്ന നിലപാടിലാണ് ഡിജിപി.

ഇലക്ഷന് മുൻപാണ് എറണാകുളം റൂറല്‍ എസ്പി ആയിരുന്ന ഹേമതലയെ കൊല്ലം കമ്മീഷണറായി സ്ഥലം മാറ്റിയത്. തിരുവനന്തപുരം റൂറല്‍ എസ്പി ആയിരുന്ന സുദർശനെ എറണാകുളം റൂറല്‍ എസ്പിയായും നിയമിച്ചു. എസ്പിയുടെ ക്വാർട്ടേഴ്സ് എന്ന് പറഞ്ഞാല്‍ ക്യാമ്പ് ഓഫീസാണ്.

ജീവനക്കാരൊക്കെയുള്ള ഡെസ്ഗ്നേറ്റഡ് ഓഫീസാണത്. നാല് മാസമായിട്ടും എസ് പി ഹേമലത ഈ ക്യാമ്പ് ഓഫീസ് ഒഴിഞ്ഞില്ല. ഡിജിപി രണ്ടു തവണ ഹേമലതയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു.