Spread the love

 കോട്ടയം :തൂഫാൻ പരിശോധന കർശനമായതോടെ രാസലഹരിക്കും കഞ്ചാവിനും പുറമെ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയു൦ നിന്നു. നിരോധിത പുകയില ഉത്പന്നങ്ങൾ കർശന നിരീക്ഷണത്തിലായതോടെ ഇത് ഉപയോഗിച്ചുകൊണ്ടിരുന്നവർ വെറ്റില മുറുക്കാനിലേക്ക് തിരിഞ്ഞു.

video
play-sharp-fill

ഇതോടെ വെറ്റിലയുടെ ഉപയോഗം വലിയതോതിൽ വർദ്ധിച്ചത് കർഷകർക്ക് ഗുണകരമായന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് പറഞ്ഞു. കഴിഞ്ഞ ആഴ്ച വരെ മുപ്പതു എണ്ണമുള്ള ഒരു കെട്ട് വെറ്റിലയ്ക്ക് മുപ്പതു രൂപായിൽ താഴെ ആയിരുന്നത് അൻപതുരൂപയായി വർദ്ധിച്ചു.

ആറുരൂപയിൽ താഴെ ആയിരുന്ന ഒരു അടയ്ക്ക വില എട്ടുരൂപയ്ക്ക് മുകളിലായിരിക്കുകയാണ് .നിലവിൽ 12 മുതൽ പതിനഞ്ചു രുപ വരെയാണ് ഒരുമുറുക്കാന്റെ വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്നവർ അതുലഭിക്കാതായതോടെ വെറ്റില മുറുക്കാനിലേക്ക് തിരിഞ്ഞതോടെ കച്ചവടത്തിൽ വൻവർദ്ധനവാണ് ഉണ്ടായത്. ഇതോടെയാണ് വെറ്റിലയ്ക്കും പാക്കിനും വില വർധിച്ചത്.