Spread the love

കൊച്ചി: എളംകുളം മെട്രോ സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനാല്‍ കൊച്ചിയിലെ പ്രധാന പാതകളിലൊന്നായ സഹോദരൻ അയ്യപ്പൻ റോഡില്‍ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.

video
play-sharp-fill

ജൂണ്‍ 29 തിങ്കളാഴ്ച മുതല്‍ നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആർഎല്‍) അറിയിച്ചു.

ഈ സാഹചര്യത്തില്‍ ജൂണ്‍ 29 മുതല്‍ എല്ലാ ദിവസവും രാത്രി 11:00 മണി മുതല്‍ രാവിലെ 6:00 മണി വരെയാണ് നിയന്ത്രണം. സഹോദരൻ അയ്യപ്പൻ റോഡിലെ ഫാത്തിമ ചർച്ച്‌ മുതല്‍ ടോക് എച്ച്‌ റോഡ് വരെയുള്ള ഭാഗത്തായിരിക്കും പ്രധാനമായും ഗതാഗതം നിയന്ത്രിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രാഫിക് പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ സംയുക്ത നിർദ്ദേശാനുസരണമാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. നിയന്ത്രണമുള്ള സമയങ്ങളില്‍ ഇരു ദിശകളിലേക്കുമുള്ള വാഹന ഗതാഗതം റോഡിന്റെ ഒരു വശം മാത്രം ഉപയോഗിച്ചായിരിക്കും കടത്തിവിടുക. ഈ റൂട്ടിലൂടെ വാഹനങ്ങളില്‍ പോകുന്ന യാത്രക്കാർ ഗതാഗത നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കണം.

സുഗമമായ യാത്രയ്ക്കായി സ്ഥലത്തുണ്ടാകുന്ന ട്രാഫിക് പൊലീസിന്റെയും കെഎംആർഎല്‍ സുരക്ഷാ ജീവനക്കാരുടെയും നിർദ്ദേശങ്ങള്‍ കർശനമായി അനുസരിക്കാൻ ശ്രദ്ധിക്കണം.

എളംകുളം മെട്രോ സ്റ്റേഷനിലെ അറ്റകുറ്റപ്പണികള്‍ സുരക്ഷിതമായും സമയബന്ധിതമായും പൂർത്തിയാക്കുന്നതിനായി പൊതുജനങ്ങളും വാഹനയാത്രികരും പൂർണ്ണമായി സഹകരിക്കണമെന്ന് കെഎംആർഎല്‍ അഭ്യർത്ഥിച്ചു.