Spread the love

കോട്ടയം:  കേരള പോലീസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ-പ്രതിരോധ പ്രവർത്തനമായ “ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്” പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

video
play-sharp-fill

ഇന്ന് (26/06/2026) രാവിലെ 10 മണിക്ക് കഞ്ഞിക്കുഴി ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടി ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഐ.എ.എസ് അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കേരള നിയമസഭാ സ്പീക്കർ  തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനവും പതാക ഉയർത്തൽ കർമ്മവും നിർവഹിച്ചു.

ജില്ലാ പോലീസ് മേധാവി സാബു കെ. എം. ഐ.പി.എസ്. മുഖ്യപ്രഭാഷണം നടത്തി., അഡ്വ. ജോഫി മരിയ ജോൺ (മുനിസിപ്പൽ കൗൺസിലർ) ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മുനിസിപ്പൽ ചെയർമാൻ സന്തോഷ് കുമാർ എം. പി.,  ഹണി അലക്സാണ്ടർ, ഡെപ്യൂട്ടി ഡയറക്ടർ (എജ്യുക്കേഷൻ) അശോക് കുമാർ എൻ. എസ്.,( ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കോട്ടയം), എന്നിവർ ആശംസകൾ അർപ്പിച്ചു. കോട്ടയം ഡിവൈഎസ്പി അരുൺ കെ എസ് സ്വാഗതവും ഹെഡ്മാസ്റ്റർ ബിജു വി.എം. കൃതജ്ഞതയും നിർവഹിച്ചു.

ലഹരിക്കെതിരായ ജനകീയ മുന്നേറ്റം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ മിനി മാരത്തോൺ, ലഹരി വിരുദ്ധ റാലി, ഫ്ലാഷ് മോബ്, തെരുവ് നാടകം, സ്കിറ്റ് തുടങ്ങിയ വിവിധ ബോധവൽക്കരണ പരിപാടികൾ അരങ്ങേറും. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

യുവതലമുറയെ ലഹരിയുടെ ദൂഷ്യഫലങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ലഹരി മാഫിയക്കെതിരായ സാമൂഹിക പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുമായി കേരള പോലീസ് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ പരിപാടി സമൂഹത്തിന് ശക്തമായ ലഹരി വിരുദ്ധ സന്ദേശം പകരുക എന്നതാണ് ലക്ഷ്യമാക്കുന്നത്.

കോട്ടയം ജില്ലയിലെ എല്ലാ നിയോജകമണ്ഡലം കേന്ദ്രമാക്കി ജില്ലാ പോലീസ് ഇത്തരം ലഹരി വിരുദ്ധ പരിപാടികൾ ഈ ദിവസം സംഘടിപ്പിക്കുന്നു.