Spread the love

ഇടുക്കി: മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ പുതിയ പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം. ഉടന്‍തന്നെ പുതിയ പേര് നിര്‍ദ്ദേശിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു.

video
play-sharp-fill

ടി ആര്‍ ശിവരാജനെ സമിതിയില്‍ നിന്ന് ഒഴിവാക്കിയതില്‍ കേരളം പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് പുതിയ കേന്ദ്ര നിര്‍ദേശം.

പുതിയ നാമനിര്‍ദേശം സമര്‍പ്പിക്കണമെന്ന് ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്ന് മോന്‍സ് ജോസഫ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി കേരള സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ഉണ്ടായിരുന്ന ടി. ആര്‍. ശിവരാജിനെ ഏകപക്ഷീയമായി മാറ്റിയതിനെ തുടര്‍ന്ന് മോന്‍സ് ജോസഫ് കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി സി. ആര്‍ പാട്ടിലിനും

കേരള സര്‍ക്കാര്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി, കേന്ദ്ര ജലശക്തി വകുപ്പ് സെക്രട്ടറി എന്നിവര്‍ക്കും എതിര്‍പ്പ് ഉന്നയിച്ച് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ അംഗത്തെ നാമനിര്‍ദേശം ചെയ്യാന്‍ കേന്ദ്രം നടപടി എടുത്തിട്ടുള്ളതെന്ന് പ്രസ്താവനയില്‍ അറിയിച്ചു.

സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം രൂപീകരിച്ച സമിതിയില്‍ നിന്നാണ് കേരളത്തിന്റെ പ്രതിനിധിയായ കേന്ദ്രജല കമ്മീഷന്‍ റിട്ട് ചീഫ് എന്‍ജിനീയര്‍ ടി കെ ശിവരാജനെ കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്തത്.