Spread the love

കൊട്ടാരക്കര: സോളർ പീഡനക്കേസ് പരാതിക്കാരി എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി മുൻപാകെ പരാതിയായി കൊടുത്ത കത്ത് അന്നത്തെ അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ട് എ.
നസീറാ ബീവി തിരിച്ചറിഞ്ഞു. അതില്‍ യുഡിഎഫ് നേതാക്കള്‍ ആരും തന്നെ പീഡിപ്പിച്ചില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.

video
play-sharp-fill

കേസിലെ സാക്ഷിയായി കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഇ.ആർ. അർജുൻരാജ് മുൻപാകെ ഹാജരായാണ് കത്ത് തിരിച്ചറിഞ്ഞത്.

കത്തില്‍ രേഖപ്പെടുത്തിയ ഒപ്പ് തന്റേതാണെന്നും നസീറാബീവി മൊഴി നല്‍കിയിട്ടുണ്ട്. എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി നിർദേശ പ്രകാരം സോളർ പീഡനക്കേസ് പരാതിക്കാരി അട്ടക്കുളങ്ങര ജയിലില്‍ വച്ച്‌ പരാതി എഴുതിയത് എ. നസീറാബീവിയുടെ സാന്നിധ്യത്തിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

4 പേജുള്ള പരാതിയില്‍ എ.നസീറാ ബീവി സാക്ഷിയായി ഒപ്പിടുകയും ചെയ്തു. പരാതി കോടതിയിലെത്തിച്ചതും നസീറാബീവിയുടെ നിർദേശ പ്രകാരമായിരുന്നുവെന്നും മൊഴി.

അതുപോലെ പരാതിക്കാരി എഴുതി നല്‍കിയ ഈ കത്തിനെ തുടർന്നാണ് കോടതി നിർദേശ പ്രകാരം എറണാകുളം ടൗണ്‍ നോർത്ത് പോലീസ് ബിജു രാധാകൃഷ്ണൻ, നടി ശാലുമേനോൻ എന്നിവർക്കെതിരെ കേസെടുത്തത്. പത്തനംതിട്ട മുൻ ജയില്‍ സൂപ്രണ്ട് എസ്. സജീവനും ഇന്നലെ ഹാജരായെങ്കിലും മൊഴി രേഖപ്പെടുത്തിയില്ല.