
കോട്ടയം : കോട്ടയം റെയിൽവേ രണ്ടാം കവാടത്തിൽ നഗരത്തിലെ തന്നെ ഏറ്റവും വലിയ പാർക്കിംഗ് സൗകര്യം ഒരുക്കി. 250ൽ പരം കാറുകൾക്ക് പാർക്ക് ചെയ്യാവുന്ന റെയിൽവേയുടെ കോട്ടയത്തെ ഏറ്റവും വലിയ പാർക്കിംഗ് ഏരിയയാണ് ഇവിടെയുള്ളത്. 500ൽ പരം ബൈക്കുകൾക്ക് പാർക്ക് ചെയ്യാവുന്ന വിശാലമായ ഷെഡുകൾ ഒരുക്കിയിട്ടുണ്ട്.
എല്ലാ വാഹനങ്ങൾക്കും ആദ്യ 5 മിനിറ്റ് സൗജന്യ പാർക്കിംഗ് ആയിരിക്കും. ബൈക്കുകൾക്ക് ഒരു മാസത്തേക്കുള്ള പാസ് എടുക്കുകയാണെങ്കിൽ 499 രൂപ മാത്രമാണ് ചിലവാകുന്നത്. കൂടാതെ പാർക്ക് ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും ഇൻഷുറൻസ് ഉള്ള ഏക പാർക്കിംഗ് കൂടിയാണിത്.
എല്ലാ വാഹനങ്ങളെയും 24 മണിക്കൂറും നിരീക്ഷിക്കുന്ന സിസിടിവി ക്യാമറകൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കാക്കകളുടെയും മറ്റ് പക്ഷികളുടെയും ആക്രമണം ഇല്ലാത്ത കോട്ടയം റെയിൽവേയുടെ ഏക പാർക്കിംഗ് ഏരിയയാണ് ഇത്. കൂടാതെ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ താക്കോൽ പാർക്കിംഗ് ഓഫീസിൽ ഏൽപ്പിക്കേണ്ട ആവശ്യവുമില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group





