Spread the love

കോട്ടയം: കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭാ ഹെൽത്ത് വിഭാഗം നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി.

video
play-sharp-fill

22 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. കഞ്ഞിക്കുഴിയിലെ പ്രിൻസ് ബാർ ഹോട്ടൽ, നാട്ടകത്തെ കരിമ്പിൻ ടേസ്റ്റി ലാൻഡ് ഷാപ്പ് അടക്കമുള്ള സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

വൃത്തിഹീനമായ രീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലിടത്തു നിന്ന് നിരോധിത പ്ലാസ്റ്റിക് പിടികൂടി. ഇവർക്ക് പിഴയടയ്ക്കാൻ നോട്ടീസ് നൽകി. നഗരസഭാ ചെയർമാൻ എം .പി. സന്തോഷ് കുമാർ ,
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സാലി മാത്യു എന്നിവരുടെ നിർദ്ദേശപ്രകാരമായിരുന്നു റെയ്ഡ്. വരും ദിവസങ്ങളിലും റെയ്ഡ് തുടരും .
നഗരസഭ ക്ലീൻസിറ്റി മാനേജർ ടി.എ. തങ്കം , സീനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രമോദ്, പ്രവീൺ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുർജിത് കെ.സോമൻ, രഘു , കിരൺ , ലിനീഷ് രാജ്, വിഷ്ണു, ഹിമ ജോസ്, രമ്യ രവീന്ദ്രൻ , വിസ്മയ ഡോണറ്റ്, എന്നിവർ നേതൃത്വം നൽകി.