
തൃശൂര്‍ : തൃശൂരിൽ പോലീസുകാർക്ക് നേരെ ആക്രമണം നടത്തിയ പ്രതി പിടിയിൽ. വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടോണി തരകന്, സത്യജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ വിനീഷ് ഭരതന് എന്നീ പോലീസുകാര്‍ക്ക് നേരെ ഗുണ്ട് കത്തിച്ച് എറിഞ്ഞ് ദേഹോപദ്രവം ചെയ്ത കേസിലെ പ്രതിയാണ് അറസ്റ്റിലായത്. ചിയ്യാരം സ്വദേശി കുട്ടി സഞ്ചു എന്ന സഞ്ചയ് നിക്സണെയാണ് വെസ്റ്റ് പോലീസ് പിടികൂടിയത്. തൂഫാന് ഡ്യൂട്ടിക്കായി ഇറങ്ങിയതായിരുന്നു പോലീസുകാര്‍.
ശിവരാമപുരം ഉന്നതിയില്‍ ഒരാള്‍ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസുകാര്‍ക്കുനേരെ പ്രതി ഗുണ്ട് കത്തിച്ച് എറിയുകയും പെപ്പര്‍ സ്പ്രേ അടിച്ച് ദേഹോപദ്രവം ചെയ്യുകയുമായിരുന്നു. പോലീസുകാര്‍ക്കെതിരേ എറിഞ്ഞ ഗുണ്ട് റോഡിലെ വെള്ളത്തില്‍ വീണതിനാല്‍ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു. പിന്നീട് സ്റ്റേഷനില്‍ നിന്നും പോലീസുദ്യോഗസ്ഥരെത്തി പ്രതിയെ പിടികൂടി. അന്വേഷണത്തില്‍ പ്രതിക്ക് ഒല്ലൂര്‍, ടൗണ്‍ ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലായി നാല് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് വ്യക്തമായി. കോടിതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.






