Spread the love

ആലത്തൂർ: ലേണേഴ്‌സ് ലൈസൻസ് പരീക്ഷയെഴുതാൻ മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് സ്വന്തമായി ഇരുചക്ര വാഹനമോടിച്ചു വന്ന യുവതിയെ കൈയോടെ പൊക്കി മോട്ടോര്‍ വാഹന വകുപ്പ്.

video
play-sharp-fill

ലൈസൻസില്ലാതെ വണ്ടിയോടിച്ച യുവതിക്കും, വാഹനം നല്‍കിയ ഭർത്താവിനും 5000 രൂപ വീതം ആകെ 10,000 രൂപയാണ് ആലത്തൂർ സബ് ആർ.ടി.ഒ. ഓഫീസ് പിഴ ചുമത്തിയത്. യുവതി പരീക്ഷാ കേന്ദ്രത്തിലേക്ക് സ്കൂട്ടർ ഓടിച്ചുവരുന്നത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

 

എന്നാല്‍ ഇവർ ലേണേഴ്സ് പരീക്ഷയ്ക്ക് എത്തിയതാണെന്ന് അധികൃതർക്ക് ആദ്യം മനസ്സിലായില്ല. പിന്നീട് പരീക്ഷാ ഹാളില്‍ വെച്ച്‌ ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിലാണ് ലൈസൻസില്ലാതെയാണ് താരം വണ്ടിയോടിച്ച്‌ എത്തിയതെന്ന് ഉറപ്പായതും തൊട്ടുപിന്നാലെ പിഴയിട്ടതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ലൈസൻസില്ലാതെ വാഹനം നിരത്തിലിറക്കിയതിന് യുവതിക്കെതിരെയും, ലൈസൻസ് ഇല്ലാത്തയാള്‍ക്ക് വാഹനം ഓടിക്കാൻ നല്‍കിയതിന് ഭർത്താവിനെതിരെയുമാണ് നടപടി. 1988-ലെ മോട്ടോർ വാഹന നിയമത്തിലെ 180, 181 വകുപ്പുകള്‍ പ്രകാരമാണ് ഇവർക്കെതിരെ പിഴ ചുമത്തിയതെന്ന് ആലത്തൂർ ജോയിന്റ് ആർ.ടി.ഓ. കെ.ആർ. രാജു അറിയിച്ചു.