Spread the love

 

കോഴിക്കോട്: ബേപ്പൂരിൽ ചാലിയാർ പുഴയിൽ ചാടി കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെസ്റ്റ് ഹിൽ സ്വദേശിനി സന്ധ്യയാണ് മരിച്ചത്. ബേപ്പൂർ ഹാർബറിന് സമീപത്തുനിന്നാണ് തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.

video
play-sharp-fill

ഞായറാഴ്ച രാത്രി 8.30ഓടെ ഫറോക്ക് പഴയ പാലത്തിൽ നിന്ന് യുവതി പുഴയിലേക്ക് ചാടുന്നതായി ഓട്ടോറിക്ഷ ഡ്രൈവർ കണ്ടിരുന്നു. തുടർന്ന് പൊലീസിനും ഫയർഫോഴ്‌സിനും വിവരം നൽകുകയും രാത്രിയോടെ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

പന്നിയങ്കരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സന്ധ്യ. ഞായറാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ യുവതി തിരിച്ചെത്താതിരുന്നതിനെ തുടർന്ന് സഹോദരൻ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ ബേപ്പൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group