Spread the love

കോട്ടയം:  കോട്ടയത്ത് ഷാപ്പില്‍ നിന്ന് മീൻതലക്കറിയും കള്ളും കഴിച്ചത്തിനു പിന്നാലെ യുവാവ് മരിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്നാണെന്ന് മരണം സംഭവിച്ചതെന്നാണ് സംശയം.

video
play-sharp-fill

കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ്(43) ആണ് മരിച്ചത് ജ്യോതിഷിന് ഒപ്പം ഉണ്ടായിരുന്ന അഞ്ച് പേർ ചികിത്സയില്‍ തുടരുന്നു. കുമരകം സ്വദേശി അരുൺ ബാബു (30), കുമരകം ചൂളയ്ക്കൽ ആകേഷ് (30) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

ശനിയാഴ്ച ഇവർ പരിപ്പ് എന്ന സ്ഥലത്തെ ഷാപ്പില്‍ നിന്ന് മീൻതല കറിയും കള്ളും കഴിച്ചിരുന്നു. 7 പേരാണ് ഷാപ്പില്‍ നിന്ന് ഭക്ഷണം കഴിച്ചത്. പിന്നാലെയാണ് ശാരീരിക അസ്വസ്ഥത ഉണ്ടായത്. പോലീസ് അസ്വാഭവിക മരണത്തിന് കേസെടുത്തതിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരിച്ച ജ്യോതിഷിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടം ചെയ്യും. പോസ്റ്റ്മോർട്ടത്തിനു ശേഷം കാരണം വ്യക്തമാകൂ.

ഷാപ്പില്‍ നിന്നും ഭക്ഷണവും കള്ളും വാങ്ങി ശിക്കാര വള്ളത്തില്‍ ഇരുന്നാണ് കഴിച്ചത്. കുമരകം സ്വദേശികളും കുമളി സ്വദേശികളുമാണ് സംഘത്തിലുണ്ടായിരുന്നത്. എല്ലാവരും സുഹൃത്തുക്കളാണെന്ന് പൊലീസ് പറയുന്നു. പരാതിയില്‍ പരിപ്പിലെ ഷാപ്പില്‍ പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.