Spread the love

എറണാകുളം : കാക്കനാട് മാവേലിപുരത്ത് പന്ത്രണ്ടുകാരി സൈക്കിളിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ സ്ഥലത്ത് പൊലീസ് പരിശോധന. ഇന്നലെ വൈകിട്ടാണ് 12 വയസുള്ള റിഹാന കാതറിൻ സൈക്കിൾ ചവിട്ടുന്നതിനിടെ കൈവരി ഇല്ലാത്ത റോഡിൽ നിന്ന് താഴത്തേക്ക് വീണ് മരിച്ചത്. സംരക്ഷണഭിത്തിയുടെ ഉയരം ഉൾപ്പെടെ പരിശോധിച്ചു. സംരക്ഷണ ഭിത്തി നിർമാണത്തിൽ നിന്ന് ഫ്ലാറ്റുടമകൾ ഒഴിഞ്ഞുമാറിയെന്ന് വാർഡ് കൗൺസിലർ ആയിഷ കുറ്റപ്പെടുത്തി.

video
play-sharp-fill

സംരക്ഷണ ഭിത്തി നിർമാണത്തിനായി ഒരുതവണ എസ്റ്റിമേറ്റ് എടുത്തെങ്കിലും തുക കൂടുതൽ എന്നു പറഞ്ഞ് ഫ്ലാറ്റ് ഉടമകൾ ഒഴിഞ്ഞുമാറി. പിന്നീട് അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻസിപ്പാലിറ്റി സ്വമേധയാ നിർമ്മാണം ഏറ്റെടുക്കുകയായിരുന്നു. തുക വക ഇരുത്തിയിട്ടുണ്ടായിരുന്നുവെന്നും മഴയായതിനാലാണ് നിർമാണത്തിൽ കാലതാമസം വന്നതെന്നും കൗൺസിലർ പറഞ്ഞു. വീഴ്ചയിൽ കുട്ടിയുടെ തലയ്ക്കാണ് പരുക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലംകുടിമുകൾ വിദ്യാജ്യോതി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനിയാണ് റിഹാന.