
പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര റേഞ്ചില്‍ നായാട്ടുസംഘത്തെ വനംവകുപ്പ് പിടികൂടി.
കേഴമാനെ വെടിവെച്ച് കൊന്ന നാലംഗ സംഘമാണ് പിടിയിലായത്.
തോക്ക് ഉള്‍പ്പെടെ മാരകായുധങ്ങളും ഇവരില്‍ നിന്ന് കണ്ടെടുത്തു.
ഗുരുനാഥൻമണ്ണ് സ്വദേശി ജോർജ്ജുകുട്ടി, ബാബു, അലകസ് എന്നിവരാണ് പിടിയിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച പുലർച്ചെയാണ് സംഘം വേട്ടയ്ക്ക് ഇറങ്ങിയത്. ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കുന്നംഭാഗത്ത് കേഴമാനെ ഇവർ വെടിവെച്ചിട്ടു.
റാന്നി ഡിഎഫ്‌ഒക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നായാട്ടുകഴിഞ്ഞ് ഇറങ്ങി വരുംവഴി വടശ്ശേരിക്കര റേഞ്ച് ഓഫീസറും സംഘവും ഇവരെ പിടികൂടുകയായിരുന്നു.
തോക്കും മറ്റ് മാരകായുധങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ആനക്കൊമ്പ് കേസിലടക്കം നേരത്തെയും പ്രതികളാണിവർ.







