
.കോട്ടയം: കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് മുഴുവൻ സമയം പ്രവർത്തിക്കാൻ പറ്റിയ ആളെ പരിഗണിക്കണമെന്ന ആവശ്യവുമായി കോട്ടയം ഡിസിസി ഓഫീസിന് മുന്നിൽ ഫ്ലക്സ് ബോർഡ്. കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ വച്ച ബോർഡ് ഇന്നു രാവിലെയാണ് പ്രത്യക്ഷപ്പെട്ടത്.
എംപിമാരും എം എൽ എ മാരും മണ്ഡലം ശ്രദ്ധിക്കട്ടെ . കോൺഗ്രസിന് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റ് എന്നാണ് ഫ്ലക്സിലെ വാചകം. അതിന് താഴെ ഒരാൾക്ക് ഒരു പദവി എന്നും രേഖപ്പെടുത്തിയിരിക്കുന്നു.
ആരാണ് ബോർഡ് സ്ഥാപിച്ചതെന്ന് വ്യക്തമല്ല.
ഇപ്പോൾ കെപിസിസി പ്രസിഡന്റ് പദവിക്കു വേണ്ടി പലരും നോട്ടമിട്ടിട്ടുണ്ട്. ഇതിൽ പ്രധാനം ചില എം പിമാരും എം എൽ എ മാരുമാണ്.
എം പിമാരായ ആന്റോ ആന്റണി, ബന്നി ബഹന്നാൻ , കൊടിക്കുന്നിൽ സുരേഷ്, മുൻ എം എൽ എ ജോസഫ് വാഴയ്ക്കൻ തുടങ്ങിയവരുടെ പേരുകളാണ് കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇതിൽ ഇപ്പോൾ ഒരു പദവിയും ഇല്ലാത്തത് ജോസഫ് വാഴയ്ക്കന് മാത്രമാണ്.
വാഴയ്ക്കനുവേണ്ടിയാണോ ഫ്ലക്സ് പ്രചരണമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റ് നൽകാമെന്നു പറഞ്ഞ് പാർട്ടി വാഴയ്ക്കനെ പറ്റിച്ചതാണ്. സീറ്റ് ഉറപ്പിച്ച ഘട്ടത്തിൽ പ്രചരണം ആരംഭിക്കുകയും പോസ്റ്ററും ബോർഡുമൊക്കെ തയാറാക്കിയപ്പോഴാന് സീറ്റില്ല എന്നറിയുന്നത്. സീറ്റ് മോഹം പൊലിഞ്ഞ വാഴയ്ക്കനെ നേതൃത്വം അനുനയിപ്പിച്ചപ്പോൾ മറ്റ് പദവികൾ വാഗ്ദാനം ചെയ്തിരുന്നതാണ്. വാഴയ്ക്കൻ പാർട്ടി വിടുന്നു എന്ന വ്യാജ പ്രചാരണങ്ങൾ ഉയർന്ന സമയത്ത്
നേതൃത്വം പറയുന്നതിന് അപ്പുറത്തേക്ക് ഒന്നും ചെയ്യില്ല എന്നായിരുന്നു വാഴയ്ക്കന്റെ നിലപാട്.







